ETV Bharat / state

തകർന്നു വീണ വ്യോമസേന വിമാനത്തിലുണ്ടായിരുന്ന അനൂപ് കുമാറിന്‍റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും

മൂന്ന് മലയാളികളാണ് എഎൻ 32 വ്യോമസേന വിമാനത്തിലുണ്ടായിരുന്നത്.

ഫയൽ ചിത്രം
author img

By

Published : Jun 14, 2019, 1:01 PM IST

കൊല്ലം: അരുണാചൽ പ്രദേശിൽ തകർന്നുവീണ വ്യോമസേന വിമാനത്തിലെ ഫ്ളൈറ്റ് എഞ്ചിനീയർ അഞ്ചൽ ആലഞ്ചേരി വിജയ വിലാസത്തിൽ അനൂപ് കുമാറിന്‍റെ ഭൗതികശരീരം ശനിയാഴ്ച നാട്ടിലെത്തിക്കും.

അഞ്ചൽ ആലഞ്ചേരിയിൽ സ്വന്തമായി പണികഴിപ്പിച്ച വീട്ടിൽ ഒന്നര മാസത്തിന് മുമ്പ് അനൂപ് കുമാർ വന്നിരുന്നു. ആറുമാസം പ്രായമായ മകൻ ദ്രോണയ്ക്ക് കുടുംബ ക്ഷേത്രമായ ആലഞ്ചേരി രാധാമാധവ ക്ഷേത്രത്തിൽ ചോറൂണ് നടത്തിയ ശേഷമാണ് ഭാര്യ വൃന്ദയേയും കുഞ്ഞിനേയും ജോലി സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയത്.

ഒന്നാം ക്ലാസ് മുതൽ പത്തു വരെ ഏരൂർ സർക്കാർ എച്ച്.എസ്സിലും, പ്ലസ്ടുവിന് അഞ്ചൽ വെസ്റ്റ് ഗവ.എച്ച്.എസ്.എസിലുമാണ് അനൂപ് കുമാർ പഠിച്ചത്. തുടർന്ന് അഞ്ചൽ സെന്‍റ് ജോൺസ് കോളജിൽ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് സൈന്യത്തിൽ ചേരുന്നത്.

Intro:Body:

അരുണാചൽ പ്രദേശിൽ തകർന്നുവീണ വ്യോമസേന  വിമാനത്തിലെ ഫ്ളൈറ്റ് എഞ്ചിനീയർ അഞ്ചൽ ആലഞ്ചേരി വിജയ വിലാസത്തിൽ അനൂപ്കുമാറിന്റെ ഭൗതികശരീരം ശനിയായ്ഴ്ച നാട്ടിലെത്തിക്കും. അഞ്ചൽ ആലഞ്ചേരിയിൽ സ്വന്തമായി പണികഴിപ്പിച്ച വീട്ടിൽ ഒന്നര മാസത്തിന് മുമ്പ് അനൂപ് കുമാർ എത്തിയിരുന്നു. ആറുമാസം പ്രായമായ ആദ്യത്തെ കണ്മണിക്ക് കുടുംബ ക്ഷേത്രമായ ആലഞ്ചേരി രാധാമാധവ ക്ഷേത്രത്തിൽ ചോറൂണ് നടത്തിയ ശേഷമാണ് ഭാര്യ വൃന്ദയേയും കുഞ്ഞിനേയും ജോലി സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. ഒന്നാം ക്ലാസ്സ് മുതൽ പത്താംതരം വരെ ഏരൂർ സർക്കാർ എച്ച്.എസ്സിലും, പ്ലസ്ടുവിന് അഞ്ചൽ വെസ്റ്റ് ഗവ.എച്ച്.എസ്.എസിലുമാണ് പഠനം നടത്തിയത്. തുടർന്ന് അഞ്ചൽ സെന്റ് ജോൺസ് കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് സൈന്യത്തിൽ ചേരുന്നത്. പതിനൊന്ന് വർഷം മുമ്പാണ് സൈനിക സേവനം ആരംഭിച്ചത്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.