കൊല്ലം: കനത്ത മഴയിൽ ദുരിതത്തിലായി ജില്ലയിലെ സമ്മിശ്ര കൃഷി ചെയ്യുന്ന കർഷകർ. കൃഷി സ്ഥലങ്ങളിൽ വെള്ളം കയറി മത്സ്യകൃഷി ഉൾപ്പെടെ ചെയ്യുന്ന കർഷകർക്കാണ് വൻ നഷ്ടം സംഭവിച്ചിരിക്കുന്നത്. കരവാളൂർ സ്വദേശി ബാബുവിന്‍റെ 50 സെന്‍റ് കൃഷിയിടത്തിൽ മഴ വെള്ളം കയറിയാണ് വിളവെടുക്കാറായ മത്സ്യ കൃഷി ഉൾപ്പെടെയുള്ള കൃഷികൾക്ക് നാശം സംഭവിച്ചത്.
ALSO READ:ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം; കേരള നിയമസഭ തിങ്കളാഴ്‌ച പ്രമേയം പാസാക്കും
സമ്മിശ്ര കൃഷി ചെയ്‌ത മികച്ച കർഷകനുള്ള അവാർഡ് ലഭിച്ച ബാബു ലോൺ എടുത്താണ് കരവാളൂർ മണലിൽ പ്ലാവിട ഏലയിൽ മൽസ്യം , വാഴ, നെല്ല് പച്ചക്കറി എന്നി കൃഷികൾ ചെയ്ത് വന്നത്. ഏതാനും ദിവങ്ങളായി പെയ്ത മഴയിൽ കൃഷിയിടങ്ങളിൽ വെള്ളം കയറിയതോടെ കർഷകരുടെ ഉപജീവനമാർഗമാണ് മഴയിൽ ഒലിച്ച് പോയത്. ലക്ഷങ്ങളുടെ നഷ്ടമാണ് ഈ സമ്മിശ്ര കർഷകർക്കുണ്ടായത്.