കൊല്ലം: ആരോഗ്യമന്ത്രി കെ.കെ.ശൈലജക്കെതിരെ അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്റ്റിട്ടയാള്‍ പിടിയില്‍. അഞ്ചല്‍ ഇടമുളക്കല്‍ പാലമുക്ക് സ്വദേശി എസ്.ഹരികൃഷ്‌ണയാണ് അഞ്ചല്‍ പൊലീസിന്‍റെ പിടിയിലായത്. ഹരികൃഷ്‌ണ വിക്‌ടറി എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് ഇയാൾ ആരോഗ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരം കമന്‍റ് ഇട്ടത്.
ഐ.പി.സി സെക്ഷൻ 509, കേരള പൊലീസ് ആക്‌ട് 120 (ഒ) പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്‌തത്. കൊല്ലം റൂറല്‍ സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. കൊല്ലം റൂറൽ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം അഞ്ചല്‍ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. അറസ്റ്റിലായ ഹരികൃഷ്‌ണ യൂത്ത് കോൺഗ്രസ് പ്രവർത്തകനും കെഎസ്‌യു പുനലൂർ മണ്ഡലം പ്രസിന്‍റുമാണ്.