കോട്ടയം: പാലാ അടക്കമുള്ള മൂന്നു നിയമസഭ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് നേടിയ വിജയം നിസ്സാരമല്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി. ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ പാറത്തോട്ടില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. തെരഞ്ഞെടുപ്പ് ഫലം സര്ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാണ്. 600 കാര്യങ്ങള്‍ പ്രഖ്യാപിച്ചാണ് ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയത്.
അവ പൂര്‍ത്തിയാക്കിയ ശേഷമേ സര്‍ക്കാര്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുകയുള്ളുവെന്നും എംഎം മണി വ്യക്തമാക്കി. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കേരളത്തിലെ വോട്ടര്‍മാര്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കിയത്. ഇക്കാരണം കൊണ്ടു തന്നെ കേന്ദ്രത്തില്‍ പ്രതികരിക്കുന്ന ജനപ്രതിനിധികളുടെ എണ്ണത്തില്‍ കുറവ് വന്നെന്നും മന്ത്രി എം എം മണി പരിഹസിച്ചു.