ETV Bharat / state

കൊല്ലം കോർപ്പറേഷനിൽ ഭരണത്തുടർച്ചയ്ക്ക് എൽഡിഎഫ് - kollam election

കൊല്ലം കോർപറേഷൻ രൂപീകരിച്ചതിന് ശേഷമുള്ള അഞ്ചാമത്തെ തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്.

കൊല്ലം കോർപ്പറേഷനിൽ ഭരണത്തുടർച്ചയ്ക്ക് എൽഡിഎഫ്  കൊല്ലം കോർപ്പറേഷൻ തെരഞ്ഞെടുപ്പ്  കൊല്ലത്ത് ഭരണത്തുടർച്ചക്ക് എൽഡിഎഫ്  LDF Kollam Corporation election  Kollam Corporation election updates  kollam election  corporation election kollam
കൊല്ലം കോർപ്പറേഷനിൽ ഭരണത്തുടർച്ചയ്ക്ക് എൽഡിഎഫ്
author img

By

Published : Nov 25, 2020, 12:43 PM IST

Updated : Nov 25, 2020, 12:59 PM IST

കൊല്ലം: കൊല്ലം കോർപറേഷൻ രൂപീകരിച്ച കാലം മുതൽ ഭരണം എൽ.ഡി.എഫിനാണ്. ഇത്തവണയും അതിന് മാറ്റമുണ്ടാവില്ല എന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. മുൻ മേയർ പ്രസന്നാ ഏണസ്റ്റാണ് ഇത്തവണ മേയർ സ്ഥാനാർഥി. യുവതി യുവാക്കൾക്കും എൽഡിഎഫ് അവസരം നൽകിയിട്ടുണ്ട്. കൊല്ലം കോർപറേഷൻ രൂപീകരിച്ച ശേഷമുള്ള അഞ്ചാമത്തെ തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. കഴിഞ്ഞ നാല് തവണയും കോട്ട കാക്കാൻ എൽഡിഎഫിനായി.ഭൂരിഭാഗം കാലവും കോർപറേഷൻ ഭരിച്ചത് വനിതകളുമായിരുന്നു.

ഭരണത്തുടർച്ചയ്ക്ക് എൽഡിഎഫ്

ഇത്തവണയും മേയർ സ്ഥാനം വനിതാ സംവരണമാണ്. മഹിളാ അസോസിയേഷൻ നേതാവും മുൻ മേയറുമായ പ്രസന്നാ ഏണസ്റ്റാണ് സിപിഎമ്മിൻ്റെ തുറുപ്പ് ചീട്ട്. തർക്കം മൂലം സിപിഐയുടെ സ്ഥാനാർഥി പ്രഖ്യാപനം നീണ്ടു പോയിരുന്നു. കേരളാ കോൺഗ്രസ് മാണി, ഐ.എൻ.എൽ തുടങ്ങിയ ഘടക കക്ഷികൾക്കും കോർപറേഷനിൽ സിപിഎം സീറ്റ് നീക്കി വച്ചിട്ടുണ്ട്. ഇത്തവണയും കൊല്ലം കോർപറേഷൻ തങ്ങൾക്കൊപ്പം നിൽക്കുമെന്ന ആത്മവിശ്വാസമാണ് എൽഡിഎഫിൻ്റെ ഏറ്റവും വലിയ കൈമുതൽ.

Last Updated : Nov 25, 2020, 12:59 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.