ETV Bharat / state

കൊല്ലത്ത് കെഎസ് യു മാർച്ചിൽ സംഘർഷം

പ്രതിഷേധ സമരം തുടർന്ന പ്രവർത്തകർക്കു പൊലീസ്‌ ജല പീരങ്കി പ്രയോഗിച്ചു.

author img

By

Published : Jul 11, 2020, 4:24 PM IST

Updated : Jul 11, 2020, 4:37 PM IST

KSU march demanding resignation of CM  മുഖ്യമന്ത്രിയുടെ രാജിയാവശ്യം  കെഎസ് യു നടത്തിയ മാർച്ചിൽ സംഘർഷം  KSU march  demanding resignation of CM
മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട്‌ കെഎസ് യു നടത്തിയ മാർച്ചിൽ സംഘർഷം

കൊല്ലം: സ്വർണ കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് കൊല്ലം കലക്ട്രേറ്റിലേക്ക് കെഎസ് യു നടത്തിയ മാർച്ചിൽ സംഘർഷം. നേതാക്കളായ വിഷ്ണു വിജയൻ, കൗശിക് ദാസ്, ബിച്ചു എന്നിവരുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ നിന്നും പ്രകടനമായി എത്തിയ പ്രവർത്തകരെ പൊലീസ് കലക്ട്രേറ്റിന് സമീപം തടഞ്ഞു. ഇതോടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതോടെ പോലിസ് ജലപീരങ്കി പ്രയോഗം ആരംഭിച്ചു. ഏതാനും പ്രവർത്തകർക്ക് പരിക്കേറ്റു. പ്രതിഷേധം മുൻ എം എൽ എ പ്രതാപവർമ്മ തമ്പാൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം കഴിഞ്ഞ് പ്രതിഷേധ സമരം തുടർന്ന പ്രവർത്തകർക്കു നേരേ വീണ്ടും ജല പീരങ്കി പ്രയോഗിച്ചു. മേഖലയിൽ ഏറെനേരം സംഘർഷാവസ്ഥയുണ്ടായി.പിന്നിടു പൊലിസ് പ്രവർത്തകരെ ബലം പ്രയോഗിച്ചും വലിച്ചിഴച്ചും അറസ്റ്റ് ചെയ്തു.

Last Updated : Jul 11, 2020, 4:37 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.