ETV Bharat / state

കായിക മേഖലയുടെ കുതിപ്പിന് മികച്ച സാഹചര്യങ്ങൾ ഒരുക്കും: മന്ത്രി കെഎൻ ബാലഗോപാൽ

മികച്ച കായിക താരങ്ങളെ സൃഷ്‌ടിക്കാൻ മികച്ച സാഹചര്യങ്ങൾ ഒരുക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

playground visit in Kollam  Minister KN Blagopal  Minister KN Blagopal playground visit in Kollam  മന്ത്രി കെ എൻ ബാലഗോപാൽ  കായിക മുന്നേറ്റം  ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ  കൊല്ലം കുണ്ടറ  കൊല്ലം  തേവലപ്പുറം  കുഴിമതിക്കാട്  കളിസ്ഥലങ്ങൾ  ഇൻഡോർ സ്റ്റേഡിയം  ജിം  കുട്ടികൾക്കായുള്ള പാർക്ക്
ലോക നിലവാരമുള്ള കായികതാരങ്ങളെ സൃഷ്‌ടിക്കാൻ മികച്ച സാഹചര്യങ്ങൾ ഒരുക്കും: മന്ത്രി കെ എൻ ബാലഗോപാൽ
author img

By

Published : Aug 16, 2022, 8:39 PM IST

കൊല്ലം: കായിക മേഖലയുടെ കുതിപ്പുകൾക്കായി ലോക നിലവാരമുള്ള കായികതാരങ്ങളെ സൃഷ്‌ടിക്കാൻ നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മികച്ച സാഹചര്യങ്ങൾ ഒരുക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ. കൊല്ലം കുണ്ടറ താഴത്തുകുളക്കട, തേവലപ്പുറം, കുഴിമതിക്കാട് എന്നിവിടങ്ങളിലെ കളിസ്ഥലങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയായിരുന്നു അദ്ദേഹം.

കളിസ്ഥലങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി മന്ത്രി

കായിക മുന്നേറ്റത്തിനായി ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം ഉറപ്പാക്കും. കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജന പ്രദമാകുന്ന രീതിയിലായിരിക്കും സജ്ജീകരണം. ഇതിനായി ഇൻഡോർ സ്റ്റേഡിയം, ജിം, കുട്ടികൾക്കായുള്ള പാർക്ക് തുടങ്ങിയവയ്ക്ക് മികച്ച ഭൗതിക സാഹചര്യങ്ങൾ സൃഷ്‌ടിക്കും. മെച്ചപ്പെട്ട കായിക സംസ്‌കാരവും ആരോഗ്യകരമായ ജീവിതശൈലിയും ഉറപ്പാക്കാൻ ആധുനീകരിച്ച സംവിധാനങ്ങൾ പ്രധാനമാണെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.