കൊല്ലം: കൂട്ടുകാര്‍ ഓടിക്കളിക്കുമ്പോള്‍ അവര്‍ക്കൊപ്പമെത്താന്‍ വീല്‍ചെയറിന്‍റെ ചക്രം കറക്കി ഇനി അവരുടെ കൈകള്‍ തളരില്ല. അമയ ഉള്‍പ്പെടെ 21 ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കാണ് കൊല്ലം ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ജോയ്‌സ്റ്റിക് ഓപ്പറേറ്റഡ് മോട്ടോറൈസ്‌ഡ് വീല്‍ചെയറുകള്‍ വിതരണം ചെയ്‌തത്. ജോയ്‌സ്റ്റിക്ക് ഉപയോഗിച്ച് നിയന്ത്രിക്കുന്ന വീല്‍ചെയര്‍ കിട്ടിയതോടെ കുട്ടികളെല്ലാം ഹാപ്പി!
30 ലക്ഷം രൂപ മുടക്കിയാണ് വീല്‍ചെയര്‍ പദ്ധതി ജില്ലാ പഞ്ചായത്ത് നടപ്പാക്കിയത്. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വീല്‍ചെയറുകളുടെ വിതരണോദ്‌ഘോടനം നടത്തി. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന സ്‌കൂള്‍ കെട്ടിടങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പ് നല്‍കി.
Also Read: ഇങ്ങനെയും യോഗ! വിസ്മയമായി അഭിജ്ഞ ഹരീഷ്; ലക്ഷ്യം ഒളിമ്പിക്‌സ്
സര്‍ക്കാരിന്‍റെ പദ്ധതികളില്‍ എയ്‌ഡഡ് സ്‌കൂള്‍ വിദ്യാര്‍ഥികളെയും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ മികച്ച അധ്യാപകര്‍ക്കും ഉയര്‍ന്ന വിജയശതമാനം നേടിയ സ്‌കൂളുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്ള ജില്ലാ പഞ്ചായത്തിന്‍റെ പുരസ്‌കാരങ്ങളും മന്ത്രി വിതരണം ചെയ്‌തു.