കൊല്ലം: ജില്ലയില്‍ ബുധനാഴ്‌ച 362 പേർ രോഗബാധിതരായി. കൊല്ലം കോര്‍പ്പറേഷനില്‍ മാത്രം 75 രോഗികളുണ്ട്. എന്നാല്‍ രോഗമുക്തർ ആദ്യമായി 300 കടന്നത് ആശ്വാസം പകരുന്നു. 323 പേരാണ് രോഗമുക്തി നേടിയത്.
കാവനാട്-13, മുളങ്കാടകം-ഒമ്പത്, നീരാവില്‍-ആറ്, ശക്തികുളങ്ങര-5, തിരുമുല്ലാവാരം, കരിക്കോട്, ഉളിയക്കോവില്‍ എന്നിവിടങ്ങളില്‍ നാലു വീതവും ഇരവിപുരം, അയത്തില്‍, തങ്കശ്ശേരി, കല്ലുംതാഴം എന്നിവിടങ്ങളില്‍ മൂന്നു വീതവും മുണ്ടയ്ക്കലില്‍ രണ്ടു രോഗികളുമാണ് കൊല്ലം കോര്‍പ്പറേഷന്‍ ഭാഗങ്ങളില്‍ ഉള്ളത്.
തൊടിയൂര്‍-27, ആലപ്പാട്-21, തൃക്കരുവ-17, ശൂരനാട്, പെരിനാട്, വെള്ളിമണ്‍, മൈനാഗപ്പള്ളി എന്നിവിടങ്ങളില്‍ 16 പേര്‍ വീതവും ചവറ-14, കുലശേഖരപുരം, തേവലക്കര എന്നിവിടങ്ങളില്‍ 11 വീതവും ചിതറ, തഴവ, തൃക്കോവില്‍വട്ടം എന്നിവിടങ്ങളില്‍ ഏഴു വീതവും ചാത്തന്നൂര്‍, മയ്യനാട്, ശാസ്‌താംകോട്ട, കുളത്തൂപ്പുഴ ഭാഗങ്ങളില്‍ ആറു വീതവും തെന്മല-അഞ്ച്, ഇടമുളയ്ക്കല്‍, കരുനാഗപ്പള്ളി, കുളക്കട, മേലില, നെടുവത്തൂര്‍ ഭാഗങ്ങളില്‍ നാലു വീതവും രോഗികളുണ്ട്. വിളക്കുടി, വെളിനല്ലൂര്‍, കല്ലുവാതുക്കല്‍, കൊട്ടാരക്കര, ഇളംമ്പള്ളൂര്‍, ഉമ്മന്നൂര്‍, തലവൂര്‍ ഭാഗങ്ങളില്‍ മൂന്നു വീതവും രോഗികളുണ്ട്..
വിദേശത്ത് നിന്നുമെത്തിയ ഒരാള്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ ഒമ്പത് പേര്‍ക്കും സമ്പര്‍ക്കം വഴി 348 പേര്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു