കൊല്ലം: ജില്ലയിലെ ആശങ്കകള്‍ക്ക് ആക്കം കൂട്ടി മൂന്ന് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കൊവിഡ് പോസിറ്റീവായ കുളത്തുപ്പുഴ സ്വദേശിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ട 58 കാരനും ഷാർജയിൽ നിന്ന് എത്തിയ ശാസ്താംകോട്ട സ്വദേശിയായ എഴുവയസുകാരിക്കും ചാത്തന്നൂർ സ്വദേശിയായ ആരോഗ്യപ്രവർത്തകയ്‌ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കുളത്തൂപ്പുഴയിൽ രോഗം സ്ഥിരീകരിച്ചയാൾ പല സ്ഥലങ്ങളിൽ കറങ്ങി നടന്നു. കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനിലും ഇയാൾ എത്തിയിരുന്നു. ഇതിനെ തുടർന്ന് എസ്.ഐ അടക്കം അഞ്ചു പൊലീസുകാർ നിരീക്ഷണത്തിലായി. വിദേശത്ത് നിന്നെത്തിയ കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത് മടങ്ങി എത്തി മുപ്പത്തിയാറാം ദിവസമാണ്. നിരീക്ഷണ കാലാവധിക്ക് ശേഷവും രോഗം കണ്ടെത്തിയത്തിൽ ആശങ്കയ്‌ക്കിടയാക്കുന്നുണ്ട്. അതേസമയം രോഗം ബാധിച്ച ആരോഗ്യ പ്രവർത്തകയ്ക്ക് കൊവിഡ് വന്നത് എങ്ങനെയെന്ന് വ്യക്തമല്ല.
ആരോഗ്യപ്രവര്‍ത്തകയ്‌ക്കും കൊവിഡ്; കൊല്ലത്ത് ആശങ്ക - കൊല്ലം വാര്‍ത്തകള്‍
ഷാർജയിൽ നിന്ന് എത്തിയ ശാസ്താംകോട്ട സ്വദേശിയായ എഴുവയസുകാരിക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
![ആരോഗ്യപ്രവര്‍ത്തകയ്‌ക്കും കൊവിഡ്; കൊല്ലത്ത് ആശങ്ക kollam covid update kollam latest news കൊല്ലം വാര്‍ത്തകള്‍ കൊവിഡ് വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6939110-thumbnail-3x2-kollam.jpg?imwidth=3840)