കൊല്ലം: തൊടിയൂരിലെ ഹരിത കർമസേനക്ക് കില പരിശീലനം നൽകി. കൊട്ടാരക്കര കില ഇറ്റിസി തൊടിയൂർ ഗ്രാമപഞ്ചായത്തിലെ ഹരിത കർമസേന അംഗങ്ങൾക്കായി ശുചിത്വം, മാലിന്യ സംസ്‌കരണം എന്ന വിഷയത്തിലാണ് പരിശീലനം നൽകിയത്. ക്ലാസ്റൂം പരിശീലനത്തോടൊപ്പം പ്രായോഗിക അറിവുകൾ നൽകുന്നതിനുള്ള ഫീൽഡ് പരിശീലനത്തിന്‍റെ ഭാഗമായി പുനലൂർ നഗരസഭയുടെ പ്ലാച്ചേരിയിലുള്ള മാലിന്യസംസ്‌കരണ കേന്ദ്രം സന്ദർശിച്ച് പരിശീലനാർഥികൾ പഠനം നടത്തി. കില ഇറ്റിസി പ്രിൻസിപ്പൽ ജി. കൃഷ്‌ണകുമാർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്‌തു. ഇറ്റിസി ഫാക്കൽറ്റി അംഗം ബി. ഷബിന, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ സജീവ്. സി, ശുചിത്വമിഷൻ റിസോഴ്‌സ് പേഴ്‌സൺ ജയലക്ഷ്‌മിപിള്ള എന്നിവർ ക്ലാസെടുത്തു.
കൊട്ടാരക്കരയിൽ ഹരിത കർമസേനക്ക് പരിശീലനം - kila etc training
കില ഇറ്റിസി പ്രിൻസിപ്പൽ ജി. കൃഷ്‌ണകുമാർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്‌തു