ETV Bharat / state

സംസ്ഥാന സ്‌കൂൾ കലോത്സവം : അരിക്കൊമ്പൻ മുതൽ വന്ദന കൊലക്കേസ് വരെ, അരങ്ങ് തകർത്ത് മോണോ ആക്‌ട് പ്രതിഭകൾ - സംസ്ഥാന സ്‌കൂൾ കലോത്സവം

Mono Act Competition : സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ശ്രദ്ധേയമായി മോണോ ആക്‌ട് മത്സരം. സാമൂഹിക പ്രശ്‌നങ്ങളെ എടുത്തുകാണിച്ച് വേദിയിൽ അവതരിപ്പിച്ച കലാപ്രകടനങ്ങൾ കാണികളുടെ കൈയ്യടി നേടി.

Kerala School Kalolsavam  Mono act competition  സംസ്ഥാന സ്‌കൂൾ കലോത്സവം  മോണോ ആക്‌ട്
Kerala State School Kalolsavam mono act performance conquered the stage
author img

By ETV Bharat Kerala Team

Published : Jan 8, 2024, 1:28 PM IST

കലോത്സവത്തിൽ അരങ്ങ് തകർത്ത് മോണോ ആക്‌ട് പ്രതിഭകൾ

കൊല്ലം : 62-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ (62nd State School Kalolsavam) ആൺ-പെൺ മോണോ ആക്‌ട് മത്സരത്തിൽ (Mono act competition) ആശയാവതരണം കൊണ്ടും അഭിനയ മികവ് കൊണ്ടും സദസിൻ്റെ കൈയ്യടി നേടി കലാപ്രതിഭകൾ. ഹൈസ്‌കൂള്‍, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നടന്ന ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മോണോ ആക്‌ട് വേദിയിലാണ് കൗമാര പ്രതിഭകൾ തകർത്തഭിനയിച്ചത്. വിവിധ ആശയ അവതരണങ്ങൾ കൊണ്ട് വ്യത്യസ്‌തമായിരുന്നു മോണോ ആക്‌ട് വേദി.

സമകാലിക സംഭവങ്ങളടക്കമുള്ള സാമൂഹ്യ പ്രശ്‌നങ്ങളെ എടുത്തുകാട്ടുന്ന മികച്ച പ്രകടനങ്ങളുമായാണ് വിദ്യാര്‍ഥികള്‍ എത്തിയത്. വിവിധ ആശയ അവതരണങ്ങൾ കൊണ്ട് മത്സരാര്‍ഥികള്‍ മുഴുവൻ കാണികളുടെയും പ്രശംസ നേടിയെടുത്തു.

ഹൈസ്‌കൂള്‍ വിഭാഗം പെൺകുട്ടികളുടെ മോണോ ആക്‌ട് മത്സരത്തിലാണ് കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് മയക്കുമരുന്നിനടിമപ്പെട്ടയാളിൻ്റെ കത്തിക്കിരയായ യുവഡോക്‌ടർ വന്ദനയുടെ ദാരുണ മരണം സംബന്ധിച്ച വിഷയം ഒരു മത്സരാർഥി അവതരിപ്പിച്ചത്. കൊല്ലം ചടയമംഗലം ഗവൺമെൻ്റ് എം ജി എച്ച് എസ് എസ്സിലെ മാളവിക എസ് ആർ ആണ് ഈ വിഷയം അവതരിപ്പിച്ചത്. തുടർന്ന് ഷബാന ബഷീർ കൊല, മണിപ്പൂർ കലാപം, ഗുസ്‌തി താരങ്ങളുടെയും കർഷകരുടെയും സമരങ്ങൾ കോർത്തിണക്കിയ അവതരണം, കലകൾക്ക് നേരെയുള്ള മതാന്ധത, പ്രകൃതി ചൂഷണം അങ്ങനെ നീണ്ടുപോകുന്നതായിരുന്ന പെൺകുട്ടികളുടെ മോണോ ആക്‌ട് മത്സരം.

ഹയർ സെക്കൻഡറി വിഭാഗത്തിലെ ആൺകുട്ടികളുടെ വിഭാഗത്തിലാണ് അരിക്കൊമ്പൻ മുതൽ സുരേഷ് ഗോപി- മാധ്യമ പ്രവർത്തക വിവാദം വരെയുള്ളവ വേദിയിലെത്തിയത്. പുത്തൻ മാധ്യമ സംസ്‌കാരവും കൗമാരക്കാർ വിഷയമാക്കി. വിവിധ മേഖലകളിലെ സാമൂഹിക തിന്മകളും മോണോ ആക്‌ടിൽ വിഷയങ്ങളായി. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും എ ഗ്രേഡ് ലഭിച്ചു.

Also read: സ്വര്‍ണക്കപ്പടിക്കാന്‍ കോഴിക്കോടും കണ്ണൂരും, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരശീല വീഴും

അഞ്ച് ദിവസം നീണ്ടുനിന്ന 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് സമാപിക്കും. കലോത്സവം അവസാന ഘട്ടത്തിലെത്തി നിൽക്കെ കോഴിക്കോട് ജില്ലയാണ് ഒന്നാം സ്ഥാനത്ത്. കൊല്ലത്തെ ജനങ്ങൾ കലോത്സവത്തെ പൂരം പോലെ ഏറ്റെടുത്തതായി മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.