ETV Bharat / state

ISROയുടെ കൂറ്റന്‍ കാര്‍ഗോ കൊല്ലത്ത്; ഇനി റോഡ് മാര്‍ഗം തുമ്പയിലേക്ക് - isro kargo kollam news

യാത്ര തുടങ്ങി ഏഴാം ദിനം തുമ്പയിലെ ISRO കേന്ദ്രത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പോര്‍ട്ട് ഓഫിസര്‍

കൂറ്റന്‍ കാര്‍ഗോ  കൂറ്റന്‍ കാര്‍ഗോ വാര്‍ത്ത  കൂറ്റന്‍ കാര്‍ഗോ കൊല്ലം തുറമുഖം വാര്‍ത്ത  ഐഎസ്ആര്‍ഒ കൂറ്റന്‍ കാര്‍ഗോ വാര്‍ത്ത  ഐഎസ്ആര്‍ഒ കാര്‍ഗോ വാര്‍ത്ത  കാര്‍ഗോ കൊല്ലം തുറമുഖം വാര്‍ത്ത  കൊല്ലം തുറമുഖം വാര്‍ത്ത  കാര്‍ഗോ കൊല്ലത്ത്  isro heavy cargo reaches kollam port  isro heavy cargo reaches kollam port news  kargo arrives kollam port news  kollam port latest news  isro kargo news  isro kargo kollam news  isro heavy kargo news
ഐഎസ്ആര്‍ഒയുടെ കൂറ്റന്‍ കാര്‍ഗോ കൊല്ലത്തെത്തി; ഇനി റോഡ് മാര്‍ഗം തുമ്പയിലേക്ക്
author img

By

Published : Aug 17, 2021, 1:47 PM IST

Updated : Aug 17, 2021, 2:17 PM IST

കൊല്ലം: കൊല്ലം തുറമുഖത്ത് മുംബൈയില്‍ നിന്നെത്തിയ കൂറ്റന്‍ കാര്‍ഗോ ലക്ഷ്യത്തിലെത്തിക്കുന്നതിന് വേണ്ടിയുള്ള സന്നാഹങ്ങള്‍ ഒരുക്കി ജില്ല ഭരണകൂടം. ISRO വിന്‍ഡ് ടണല്‍ പ്രൊജക്‌ടിന് ആവശ്യമായ സില്‍റ്റേഷന്‍ ചേമ്പറുകള്‍ അടങ്ങിയ 128,57 ടണ്‍ വീതം ഭാരമുള്ള രണ്ട് കാര്‍ഗോ റോഡ് മാര്‍ഗം കൊണ്ട് പോകുന്നതിനുള്ള സൗകര്യങ്ങളാണ് ജില്ല ഭരണകൂടം ഒരുക്കിയത്. ക്രമീകരണങ്ങളുമായി പൊതുജനം സഹകരിക്കണമെന്ന് ജില്ല കലക്‌ടര്‍ അഭ്യര്‍ഥിച്ചു.

ഉയരം കണക്കിലെടുത്ത് വൈദ്യുത കമ്പികള്‍, റോഡിന്‍റെ വശങ്ങളിലുള്ള മരങ്ങള്‍ എന്നിവ തടസമാകാതെ നോക്കേണ്ടത് കെഎസ്ഇബി-വനംവകുപ്പുകളാണ്. പൊലീസ്, പൊതുമരാമത്ത് വകുപ്പുകള്‍ക്കാണ് ഗതാഗത നിയന്ത്രണ ചുമതല.
128 ടണ്‍ ഭാരമുള്ള കാര്‍ഗോയുടെ നീളം 9.8 മീറ്ററാണ്. 5.6 മീറ്റര്‍ വീതിയും 5.7 മീറ്റര്‍ ഉയരവുമുണ്ട്. 57 ടണ്‍ ഭാരമുള്ളതിന് 5.1 വീതിയും 5.9 മീറ്റര്‍ നീളവും 6.05 മീറ്റര്‍ ഉയരവുമാണുള്ളത്.

96 വീലുകളുള്ള ഹൈഡ്രോളിക് ആക്‌സില്‍ വാഹനത്തിലാണ് കാര്‍ഗോ കൊണ്ടുപോകുന്നത്. വാഹനത്തിന്‍റെ ഉയരം കൂടി ചേരുമ്പോള്‍ ആകെ ഉയരം 7.52 മീറ്ററാകും. ഒരുദിവസം 10 കിലോമീറ്റര്‍ ദൂരമേ വാഹനത്തിന് സഞ്ചരിക്കാനാകൂ. യാത്ര തുടങ്ങി ഏഴാം ദിനം തുമ്പയിലെ ഐഎസ്ആര്‍ഒ കേന്ദ്രത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പോര്‍ട്ട് ഓഫിസര്‍ ഇന്‍ചാര്‍ജ് ക്യാപ്റ്റന്‍ ഹരി അച്ചുതവാര്യര്‍ പറഞ്ഞു.

Read more: ക്രയോജനിക്‌ ഘട്ടം പാളി; ഇഒഎസ് -03 വിക്ഷേപണം പരാജയം

Last Updated : Aug 17, 2021, 2:17 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.