ETV Bharat / state

ആര്‍ ബാലകൃഷ്ണപിള്ളയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് കൊട്ടാരക്കരയിലെ വിജയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ബാലകൃഷ്ണപിള്ളയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലേക്ക് മാറ്റിയിരിന്നു

R Balakrishna Pillai  R Balakrishna Pillai's health is satisfactory  ആര്‍ ബാലകൃഷ്ണപിള്ളയുടെ ആരോഗ്യനില തൃപ്തികരം  കേരള കോണ്‍ഗ്രസ് ബി ചെയര്‍മാൻ
ആര്‍ ബാലകൃഷ്ണപിള്ളയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍
author img

By

Published : Mar 20, 2021, 4:26 AM IST

കൊല്ലം: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനുമായ ആര്‍. ബാലകൃഷ്ണപിള്ളയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് കൊട്ടാരക്കരയിലെ വിജയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ബാലകൃഷ്ണപിള്ളയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലേക്ക് മാറ്റിയിരിന്നു.

കൊവിഡ് വാക്‌സിൻ സ്വീകരിച്ചതിന് ശേഷമാണ് ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടയത് എന്നാണ് വിവരം. പത്തനാപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും മകനും എംഎല്‍എയുമായ ഗണേഷ് കുമാറിന് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഇവിടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചുമതല ബാലകൃഷ്ണപിള്ളയ്ക്കായിരുന്നു. പത്തനാപുരത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുമായി 87 കാരനായ ബാലകൃഷ്ണപിള്ള സജീവമായിരുന്നു. അതേസമയം ഒരാഴ്ചക്ക് ശേഷം ആശുപത്രി വിടുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.