ETV Bharat / state

പ്രകൃതി സൗഹൃദ തെരഞ്ഞെടുപ്പ് സന്ദേശവുമായി കൊല്ലം കലക്‌ട്രേറ്റ്

പൂര്‍ണമായും പ്രകൃതിസൗഹൃദ വസ്തുക്കളും പുനരുപയോഗ സാധ്യമായ വസ്തുക്കളും ഉപയോഗിച്ച് പോളിംഗ് ബൂത്തിന്‍റെ മാതൃക നിര്‍മിച്ച് കൊല്ലം കലക്‌ട്രേറ്റ്

Green Polling Booth prepared at the Kollam Collectorate  Unique model to remind the Green Code of Conduct  പ്രകൃതി സൗഹൃദ തെരഞ്ഞെടുപ്പ് സന്ദേശവുമായി കൊല്ലം കലക്‌ട്രേറ്റ്  ഹരിത പോളിംഗ് ബൂത്ത്
പ്രകൃതി സൗഹൃദ തെരഞ്ഞെടുപ്പ് സന്ദേശവുമായി കൊല്ലം കലക്‌ട്രേറ്റ്
author img

By

Published : Mar 19, 2021, 3:21 AM IST

കൊല്ലം: ഹരിത പെരുമാറ്റച്ചട്ടം ഓര്‍മ്മിപ്പിക്കാന്‍ പ്രകൃതി സൗഹൃദ തെരഞ്ഞെടുപ്പ് സന്ദേശവുമായി കൊല്ലം കലക്‌ട്രേറ്റില് ഒരുക്കിയത് ഹരിത പോളിംഗ് ബൂത്തിന്‍റെ വേറിട്ട മാതൃക. മാതൃക യന്ത്രത്തില്‍ വിരലമര്‍ത്തി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുൽ നാസര്‍ മാതൃക ഉദ്ഘാടനം ചെയ്തു. പ്രകൃതി സൗഹാര്‍ദ തെരഞ്ഞെടുപ്പ് ബോധവത്കരണമാണ് ശുചിത്വ മിഷന്‍ ലക്ഷ്യമിടുന്നത്. പൂര്‍ണമായും പ്രകൃതിസൗഹൃദ വസ്തുക്കളും പുനരുപയോഗ സാധ്യമായ വസ്തുക്കളും ഉപയോഗിച്ചാണ് ബൂത്ത് നിര്‍മിച്ചിരിക്കുന്നത്. ഉപയോഗ ശേഷം വോട്ടേഴ്‌സ് സ്ലിപ്പ് അടക്കമുള്ളവ നിക്ഷേപിക്കുന്നതിന് ഓല മെടഞ്ഞ കുട്ടകളും ഇവിടെയുണ്ട്. ബൂത്തില്‍ എത്തുന്നവര്‍ക്ക് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എങ്ങനെ വോട്ട് രേഖപ്പെടുത്താം എന്ന് മനസിലാക്കാം. സമ്മതിദാന അവകാശം ആദ്യമായി വിനിയോഗിക്കുന്ന വോട്ടര്‍മാര്‍ക്ക് സംശയദൂരീകരണവും നടത്താം. ഇതിനായി പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. കണ്‍ട്രോള്‍-ബാലറ്റ് യൂണിറ്റുകളുടെ പ്രവര്‍ത്തനം തിരിച്ചറിയാനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹരിത കേരളം ജില്ലാ കോര്‍ഡിനേറ്റര്‍ ഐസക്, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സൗമ്യ ഗോപാലകൃഷ്ണന്‍, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.