ETV Bharat / state

ചീര മുതല്‍ സൂര്യകാന്തി വരെ; കൃഷിയിലെ മീരാ ബായി സ്റ്റൈല്‍

ചീരയിൽ നിന്ന് മാത്രം ഒരു സീസണിൽ രണ്ട് ലക്ഷം രൂപ വരെ വരുമാനം ലഭിച്ചിട്ടുണ്ട്. ഒമ്പത് വർഷം പ്രായമുള്ള റബ്ബർ മരങ്ങൾ മുറിച്ച് കളഞ്ഞാണ്  കൃഷിയിടം ഒരുക്കിയത്. കൃഷി വകുപ്പിന്‍റെ ഉപദേശവും സഹായവുമാണ് കൃഷിക്ക് പിന്നിലെ വിജയമെന്ന് മീര പറയും.

സമ്മിശ്ര കൃഷിയിൽ നൂറു മേനി വിളവുമായി മീരാ ബായ്
author img

By

Published : Sep 6, 2019, 2:45 PM IST

Updated : Sep 6, 2019, 3:26 PM IST

കൊല്ലം: അടുക്കളതോട്ടത്തില്‍ സൂര്യകാന്തിക്ക് എന്താണ് കാര്യമെന്ന് ചോദിക്കരുത്. കൃഷിയില്‍ വരുമാനം ലഭിക്കുമെങ്കില്‍ സൂര്യകാന്തി അടുക്കളതോട്ടത്തിലും വളർത്താമെന്ന് കൊല്ലം ചാത്തന്നൂർ എംസി പുരത്തുള്ള രാജേന്ദ്ര മനയിൽ മീരാ ബായി പറയും. വെറുതെ പറയുന്നതല്ല, മീരാ ബായിയുടെ കൃഷിത്തോട്ടത്തില്‍ ചീരയും വെണ്ടയും തക്കാളിയും എല്ലാ സീസണിലും വിളവെടുപ്പിന് പാകമാണ്.

ചീര മുതല്‍ സൂര്യകാന്തി വരെ; കൃഷിയിലെ മീരാ ബായി സ്റ്റൈല്‍

വീടിന് ചേര്‍ന്നുള്ള ഒന്നര ഏക്കറിലാണ് കൃഷി. മുളക്, അമര, കാബേജ്, ക്യാരറ്റ്‌, ബീൻസ് തുടങ്ങി ഒരു കുടുംബത്തിന് വേണ്ട എല്ലാ പച്ചക്കറികളും മീരാബായി ഈ മണ്ണിൽ വിളയിക്കും. വീട്ടിലേക്ക് ആവശ്യമായ ചീര കൃഷി ചെയ്താണ് തുടക്കം. ഇപ്പോഴിതാ സമ്മിശ്ര കൃഷിയില്‍ പാവയ്ക്കയും പാഷൻ ഫ്രൂട്ടും സൂര്യകാന്തിയുമൊക്കെ ഒന്നര ഏക്കറില്‍ വിളവിന് പാകമാണ്.
ചീരയിൽ നിന്ന് മാത്രം ഒരു സീസണിൽ രണ്ട് ലക്ഷം രൂപ വരെ വരുമാനം ലഭിച്ചിട്ടുണ്ട്. ഒമ്പത് വർഷം പ്രായമുള്ള റബ്ബർ മരങ്ങൾ മുറിച്ച് കളഞ്ഞാണ് കൃഷിയിടം ഒരുക്കിയത്. കൃഷി വകുപ്പിന്‍റെ ഉപദേശവും സഹായവുമാണ് കൃഷിക്ക് പിന്നിലെ വിജയമെന്ന് മീര പറയും.
ഓണക്കാലം ആയതോടെ വിഷരഹിത പച്ചക്കറി തേടി ആവശ്യക്കാർ എത്തിത്തുടങ്ങി. ജൈവ കൃഷിയിലൂടെ ജീവിത വിജയം കൊയ്ത ഈ വീട്ടമ്മയെ തേടി നിരവധി പുരസ്കാരങ്ങളാണ് എത്തിയിട്ടുള്ളത്. മികച്ച കർഷകക്കുള്ള സംസ്ഥാന സർക്കാരിന്‍റെ പുരസ്കാര പട്ടികയിലും മീര ബായി ഇടം പിടിച്ചിട്ടുണ്ട്. നിശ്ചയദാഢ്യത്തിനു മുന്നില്‍ മണ്ണില്‍ പൊന്നു വിളയുമെന്ന് തെളിയിക്കുകയാണ് മീര ബായി.

Intro:സമ്മിശ്ര കൃഷിയിൽ നൂറു മേനി വിളവുമായി മീരാ ബായ്

Body:കൃഷിയിടത്തിലെ വൈവിധ്യത്തിന്റെ നിറവ് കാണണമെങ്കിൽ കൊല്ലം ചാത്തന്നൂർ എംസി പുരത്തുള്ള രാജേന്ദ്ര മനയിൽ എത്തിയാൽ മതി. ചീര മുതൽ സൂര്യകാന്തിപൂക്കൾ വരെ അതിഥികളെ മാടിവിളിക്കാൻ മുറ്റത്തുണ്ട്. മീരാഭായി എന്ന വീട്ടമ്മയുടെ നിശ്ചയദാർഢ്യം കൊണ്ടു മാത്രം നേടാനായത് സമ്മിശ്ര കൃഷിയിലൂടെ സമ്പൂർണ്ണവിജയം ആണ്. വീടിനോട് ചേർന്ന് ഒന്നര ഏക്കറിൽ നാട്ടിലെ കാലാവസ്ഥയ്ക്ക് ചേരില്ല എന്ന് കരുതപ്പെട്ടിരുന്ന പച്ചക്കറികളും പഴവർഗ്ഗങ്ങളും നൂറുമേനി വിളവു പാകമായി നിൽക്കുന്നു. പറമ്പിൽ തൂങ്ങിയാടുന്ന പാവയ്ക്കയും പാഷൻ ഫ്രൂട്ടും മനസു നിറയ്ക്കുന്ന മനോഹരകാഴ്ചകൾ ആണ്. വെണ്ട, തക്കാളി, മുളക്, അമര, കാബേജ്, ക്യാരറ്റ്‌, ബീൻസ് തുടങ്ങി ഒരു കുടുംബത്തിന് വേണ്ട എല്ലാ പച്ചക്കറികളും മീരാബായ് ഈ മണ്ണിൽ വിളയിച്ച് എടുക്കുന്നു. വിവാഹശേഷം ഭർത്തൃഗൃഹത്തിൽ നിന്ന് കൊണ്ടുവന്ന ചീര വിത്തിൽ നിന്നും ആണ് മീരയുടെ കാർഷിക ജീവിതത്തിലെ തുടക്കം. എന്നാൽ ഇന്നത് മികച്ച വരുമാനമാർഗ്ഗമായി മാറിയിരിക്കുകയാണ്. ഒരു സീസണിൽ രണ്ട് ലക്ഷം രൂപ വരെ ചീരയിൽ നിന്ന് മാത്രം വരുമാനം ലഭിച്ചിട്ടുണ്ടെന്ന മീര പറയുന്നു. കാലാവസ്ഥയ്ക്ക് അനുസൃതമായി പച്ചക്കറികൾ നട്ടു വിളവെടുക്കുക വഴി കൃഷിയിടം നിരന്തരം സജീവമാകുന്നു. ഒമ്പത് വർഷം പ്രായമുള്ള റബ്ബർ മരങ്ങൾ മുറിച്ചു കളഞ്ഞാണ് ഇവിടെ കൃഷിയിടം ഒരുക്കിയത്. സർക്കാർ സംഘടിപ്പിക്കുന്ന ക്ലാസുകളാണ് ഇതിനു പ്രചോദനം എന്ന് മീര പറയുന്നു. കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പൂർണപിന്തുണയാണ് കൃഷിവകുപ്പിൽ നിന്ന് ലഭിക്കാറുള്ളത്. സമയം ഇല്ലെന്ന പതിവ് ന്യായതോട് മീര ബായ്ക്ക് വിയോജിപ്പ് ആണ്. പൂർണ മനസ് ഉണ്ടെങ്കിൽ നടക്കാത്തതായി ഒന്നും ഇല്ലെന്നാണ് മീരയുടെ പക്ഷം. പിന്നെ എന്തിനും പിന്തുണ അറിയിച്ച്‌ പ്രവാസ ജീവിതം കഴിഞ്ഞ് മടങ്ങിയെത്തിയ ഭർത്താവ് രാജേന്ദ്രനും ഉണ്ട്. ചാത്തന്നൂരിലെ എക്കോഷോപ്പിലാണ് പച്ചക്കറികളും പഴവർഗങ്ങളും വിറ്റഴിക്കുന്നത്. പ്രാദേശിക വിൽപനയും ഉണ്ട്. ഓണക്കാലം ആയതോടെ വിഷരഹിത പച്ചക്കറി തേടി ആവശ്യക്കാർ എത്തിത്തുടങ്ങി. ജൈവ കൃഷി രീതിയിലൂടെ ജീവിത വിജയം കൊയ്ത ഈ വീട്ടമ്മയെ തേടി നിരവധി പുരസ്കാരങ്ങളാണ് എത്തിയിട്ടുള്ളത്. മികച്ച കർഷകയ്ക്കുള്ള സംസ്ഥാന സർക്കാരിൻറെ പുരസ്കാരത്തിനുള്ള അന്തിമ പട്ടികയിൽ മീര ബായി ഇടം പിടിച്ചിട്ടുണ്ട്. കാർഷിക രംഗം പുരുഷ കുത്തകയെന്ന് കരുതുന്ന എല്ലാവർക്കും മീര ബായ് ഒരു പ്രചോദനമാണ്.

Conclusion:എം.ജി. പ്രതീഷ് ഇ. ടി.വി ഭാരത് കൊല്ലം
Last Updated : Sep 6, 2019, 3:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.