ETV Bharat / state

ശാസ്ത്ര ലേഖകനും സിപിഎം മുൻ നേതാവുമായ പി കേശവൻ നായർ അന്തരിച്ചു - kollam cpm leader death latest news

മുന്‍ സിഐടിയു കൊല്ലം ജില്ലാ സെക്രട്ടറിയും സിപിഎം മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു.

മുന്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം അന്തരിച്ചു വാര്‍ത്ത  മുന്‍ സിഐടിയു കൊല്ലം ജില്ലാ സെക്രട്ടറി മരണ വാര്‍ത്ത  കൊല്ലം സിപിഎം പ്രവര്‍ത്തകന്‍ അന്തരിച്ചു വാര്‍ത്ത  former citu kollam district secretary died news  kollam cpm leader death latest news  kollam citu leader death latest news
മുന്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം അന്തരിച്ചു
author img

By

Published : May 6, 2021, 4:26 PM IST

കൊല്ലം: സിഐടിയു മുൻ കൊല്ലം ജില്ലാ സെക്രട്ടറിയും സിപിഎം മുൻ കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന പി കേശവൻ നായർ (77) അന്തരിച്ചു. രാഷ്‌ട്രീയ, സാമൂഹ്യ, ട്രേഡ്‌ യൂണിയൻ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.

കൊല്ലം ജില്ലയിലെ വെളിയത്ത് പരമേശ്വരൻ പിള്ളയുടെയും അമ്മുക്കുട്ടിയമ്മയുടെയും മകനായി ജനനം. കൊല്ലം ബോയ്സ് ഹൈസ്കൂൾ, ഫാത്തിമ കോളേജ്, റായിപ്പൂർ ദുർഗ്ഗ ആർട്സ് കോളേജ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മൂന്ന് വർഷകാലം ഫിസിക്സ് അധ്യാപകനായി സേവനമനുഷ്ടിച്ചു. 1971 മുതൽ 2005 വരെ സിപിഎമ്മിൽ പ്രവർത്തിച്ചു. സിഐടിയു കൊല്ലം ജില്ല സെക്രട്ടറിയായിരിക്കെ പാർട്ടി അംഗത്വം ഉപേക്ഷിച്ചു. ആനുകാലികങ്ങളിൽ പരിസ്‌ഥിതി ശാസ്‌ത്ര ലേഖനങ്ങൾ എഴുതാറുണ്ട്. 1999 - 2001 ലെ വൈദിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് 'ഭൗതികത്തിനപ്പുറം' എന്ന കൃതിക്ക് ലഭിച്ചു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.