കൊല്ലം: ഓണക്കാലത്ത് വ്യാജ മദ്യ ഒഴുക്ക് തടയാൻ വിപുലമായ സന്നാഹങ്ങളുമായി എക്‌സൈസ് വകുപ്പ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി. ഇതിന് പുറമേ രണ്ട് സ്ട്രൈക്കിങ് ഫോഴ്സ് യൂണിറ്റുകൾ, ജില്ലാതല മൊബൈൽ പട്രോളിങ് യൂണിറ്റ്, ബോർഡർ പട്രോളിങ് യൂണിറ്റ്, പരാതികൾ കൈകാര്യം ചെയ്യുന്നതിനായി സ്പെഷൽ യൂണിറ്റ് എന്നിവ ഒരുങ്ങി കഴിഞ്ഞു. ആര്യങ്കാവ് ഉൾപ്പെടെയുള്ള ചെക് പോസ്റ്റുകളിൽ തമിഴ്നാട് പൊലീസുമായി സഹകരിച്ച് സംയുക്ത പരിശോധനകൾ തുടങ്ങി. അതേസമയം ഈ മാസം 10 മുതൽ തുടങ്ങിയ സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിൽ 357 റെയ്ഡുകൾ നടത്തി. 41 അബ്‌കാരി കേസുകൾ എട്ട് ലഹരിമരുന്ന് കേസുകൾ എന്നിവയും രജിസ്റ്റർ ചെയ്തു. 32 പേരാണ് വിവിധ കേസുകളിൽ ഇതുവരെ അറസ്റ്റിലായത്.
ഓണക്കാലത്ത് ലഹരി ഒഴുക്ക് തടയാൻ പുതിയ പദ്ധതിയുമായി എക്‌സൈസ് - Excise kollam
24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി.