കൊല്ലം: ഇരവിപുരം മണ്ഡലം ഇത്തവണയും തുണയ്ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാർഥി എം. നൗഷാദ് . തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയില്ലെന്നും ഇരവിപുരം മേൽപ്പാലം നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും എല്‍ഡിഎഫ് സ്ഥാനാർഥി എം. നൗഷാദ് പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് യാതൊരു പിരിമുറുക്കവുമില്ലായിരുന്നു. ജനങ്ങൾക്ക് ഒപ്പം നിൽക്കുന്നവർക്ക് പിരിമുറുക്കത്തിന്‍റെ ആവശ്യമില്ല. വ്യക്തിപരമായ ആരോപണങ്ങൾ ഒന്നും തന്നെ നേരിടേണ്ടി വന്നിട്ടില്ല. പൂർണമായ ആത്മവിശ്വാസത്തിലാണ് താനുള്ളതെന്നും നൗഷാദ് പറഞ്ഞു.
അതേസമയം ഇരവിപുരം മേൽപ്പാലത്തിന് ടിഎസും എഎസും ലഭിച്ചിട്ടില്ലെന്ന യുഡിഎഫിന്‍റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് തിരക്ക് കഴിഞ്ഞപ്പോൾ മണ്ഡലത്തിലെ പ്രധാന പരിപാടികളിൽ പങ്കെടുക്കാൻ പതിവ് പോലെ എല്‍ഡിഎഫ് സ്ഥാനാർഥി എം. നൗഷാദ് സജീവമാണ്.