കൊല്ലം: പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ വയോധികന്‍ അറസ്റ്റില്‍. ശൂരനാട്, പോരുവഴി സ്വദേശി തുളസിയാണ് പിടിയിലായത്. കളിക്കാന്‍ പോയ കുട്ടി തിരികെ സൈക്കിളിൽ വീട്ടിലേക്ക് വരുന്ന വഴിയായിരുന്നു സംഭവം. കുട്ടിയെ വഴിയിൽ തടഞ്ഞ് നിർത്തി ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു.
വീട്ടിലെത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കളുടെ അന്വഷണത്തിലാണ് പീഡന ശ്രമം പുറത്താവുന്നത്. ഉടൻ തന്നെ രക്ഷിതാക്കൾ ശൂരനാട് പോലീസിൽ പരാതിനല്‍കുകയായിരുന്നു. ഒളിവിൽ പോയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.