ETV Bharat / state

കൊല്ലം ബൈപ്പാസിലെ ടോൾ പിരിവ്‌ തടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകർ

author img

By

Published : Jun 1, 2021, 9:54 AM IST

Updated : Jun 1, 2021, 10:23 AM IST

നാട്ടുകാരുടെ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെയാണ് കൊല്ലം ബൈപാസില്‍ ടോള്‍ പിരിവ് ആരംഭിച്ചത്

DYFI activists block toll collection  Kollam bypass  കൊല്ലം ബൈപ്പാസിലെ ടോൾ പിരിവ്‌  ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു  ടോൾ പിരിവ്‌  toll collection at Kollam bypass
കൊല്ലം ബൈപ്പാസിലെ ടോൾ പിരിവ്‌ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു

കൊല്ലം: കൊല്ലം ബൈപ്പാസിലെ ടോൾ പിരിവ് യുവജന സംഘടനകൾ തടഞ്ഞു. രാവിലെ എട്ട്‌ മണി മുതൽ ടോൾ പിരിവ് ആരംഭിച്ചപ്പോൾ തന്നെ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രകടനവുമായി ടോൾ പ്ലാസയിലെത്തി ടോൾ പിരിവ് തടഞ്ഞു. നാട്ടുകാരുടെ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെയാണ് കൊല്ലം ബൈപാസില്‍ ടോള്‍ പിരിവ് ആരംഭിച്ചത്. 25 മുതല്‍ 150 രൂപ വരെയാണ് വിവിധ വാഹനങ്ങള്‍ക്ക് ഈടാക്കുന്ന നിരക്ക്.

കൊല്ലം ബൈപ്പാസിലെ ടോൾ പിരിവ്‌ തടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകർ

ALSO READ: കൊവിഡ് വെല്ലുവിളിക്കിടെ ഇന്ന് സംസ്ഥാനത്ത് പ്രവേശനോത്സവം

ടോള്‍ പിരിക്കാനുളള കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ഡിവൈഎഫ്ഐ ഉള്‍പ്പടെയുളള സംഘടനകള്‍ പ്രദേശത്ത് പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധക്കാര്‍ ടോള്‍ പിരിക്കുന്ന ജീവനക്കാരെ തടഞ്ഞു. നിര്‍മാണം പൂര്‍ത്തിയാക്കാതെയും സര്‍വീസ് റോഡുകള്‍ പണിയാതെയും ടോള്‍ പിരിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നാണ് യുവജന സംഘനകളുടെ വാദം.

ALSO READ:കായിക താരങ്ങളുടെ ആദ്യ സംഘം ജപ്പാനില്‍; ഒളിമ്പിക്‌ പ്രതീക്ഷകള്‍ സജീവം

പതിമൂന്ന് കിലോമീറ്റര്‍ നീളമുള്ള കൊല്ലം ബൈപാസില്‍ നിന്നും ടോള്‍ പിരിക്കാന്‍ കഴിഞ്ഞ ജനുവരിയിലാണ് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം തീരുമാനിച്ചത്. എന്നാല്‍ പ്രാദേശിക എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്ന് ആദ്യം പിന്മാറി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നിര്‍മാണം നടത്തിയ പദ്ധതിക്ക് 352 കോടി രൂപയാണ് ചിലവായത്. ഇതില്‍ നിന്നും 176 കോടി പിരിച്ചെടുക്കാനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കം. പ്രതിഷേധം ശക്തമായതിനെ തുടർന്ന് കൂടുതൽ പൊലീസ് സംഭവസ്ഥലത്തെത്തി.

Last Updated : Jun 1, 2021, 10:23 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.