ETV Bharat / state

തെരുവുനായയുടെ ആക്രമണം; ചികിത്സയിലായിരുന്ന വയോധിക മരിച്ചു

അഞ്ചൽ ചീപ്പുവയലിൽ ഉണ്ണിഭവനിൽ അംബുജാക്ഷിയാണ് (70) മരിച്ചത്.

തെരുവുനായയുടെ ആക്രമണം  കൊല്ലം  തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു  തൊഴിലുറപ്പ് ജോലി  തിരുവനന്തപുരം മെഡി.കോളജ്  തെരുവുനായ ശല്യം  dog attack at kollam
തെരുവുനായയുടെ ആക്രമണം; ചികിത്സയിലായിരുന്ന വയോധിക മരിച്ചു
author img

By

Published : Mar 15, 2020, 11:43 AM IST

കൊല്ലം: അഞ്ചലിൽ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. അഞ്ചൽ ചീപ്പുവയലിൽ ഉണ്ണിഭവനിൽ അംബുജാക്ഷിയാണ് (70) മരിച്ചത്. പഞ്ചായത്തിലെ തൊഴിലുറപ്പ് ജോലിക്കിടെയാണ് അംബുജാക്ഷിക്ക് തെരുവുനായയുടെ ആക്രമണമുണ്ടായത്. നായയുടെ കടിയിൽ ഇവരുടെ മൂക്ക് പൂർണമായും അറ്റുപോയിരിന്നു.

തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ എത്തിച്ച അംബുജാക്ഷിയെ പേവിഷബാധയുള്ള നായയാണ് കടിച്ചതെന്ന് ഡോക്ടർ സ്ഥിരീകരിച്ചു. പേവിഷബാധയുടെ വാക്‌സിൻ കുത്തിവെപ്പും നടത്തി. ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയ അംബുജാക്ഷിയുടെ വായിലും മൂക്കിലും നിന്ന് പതയും നുരയും വന്നതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിനിടെയാണ് മരണം. അഞ്ചൽ ചീപ്പ് വയൽ പ്രദേശത്ത് ഇറച്ചി മാലിന്യങ്ങൾ പൊതു സ്ഥലങ്ങളിൽ നിക്ഷേപിക്കുന്നതിനെതിരെ പ്രതിഷേധമുയർന്നിരുന്നു. തെരുവുനായ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ നാട്ടുകാരുടെ ജീവന് സംരക്ഷണം നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.