ETV Bharat / state

ആകാശത്തോളം സ്നേഹം: പങ്കജാക്ഷനെ തേടിയെത്തുന്ന കാക്ക സൗഹൃദം

കാക്കയോട് മാത്രമല്ല പങ്കജാക്ഷന്‍റെ സൗഹൃദം. കടയില്‍ വരുന്നവരോടും അങ്ങനെ തന്നെ.. ഒരു കവർ പാല്‍ മുഴുവൻ വേണ്ടാത്തവർക്ക്, പാത്രവുമായി വന്നാല്‍ 23 രൂപയുടെ കവർ പാല്‍ 12 രൂപയ്ക്ക് പകുതി മാത്രമായും പങ്കജാക്ഷൻ നല്‍കും.

crow-friendship-between-pankajakshan-kollam-mangad
ആകാശത്തോളം സ്നേഹം: പങ്കജാക്ഷനെ തേടിയെത്തുന്ന കാക്ക സൗഹൃദം
author img

By

Published : Aug 26, 2020, 6:12 PM IST

Updated : Aug 26, 2020, 9:32 PM IST

കൊല്ലം: സഹജീവി സ്നേഹത്തിന്‍റെ ഒരായിരം കഥകൾ നമുക്ക് മുന്നിലുണ്ട്. ഇത് 15 വർഷത്തെ സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും കഥയാണ്. കൊല്ലം ജില്ലയിൽ മങ്ങാട് എന്ന സ്ഥലത്ത് കഥകൾ പറയുന്ന, വർത്തമാനത്തില്‍ തമാശ നിറയ്ക്കുന്ന ഒരാളുണ്ട്. പങ്കജാക്ഷൻ... രാവിലെ സ്വന്തം കട തുറക്കുന്ന പങ്കജാക്ഷനെ തേടി വിവിധ സമയങ്ങളിലായി മറ്റുചിലരെത്തും. നാല് കാക്കകൾ... മുണ്ടിന്‍റെ മടിക്കുത്തിൽ സൂക്ഷിച്ച ഒരു പിടി മിക്‌സ്‌ചർ, പങ്കജാക്ഷൻ സ്നേഹത്തില്‍ ചാലിച്ച് കാക്കകൾക്ക് നല്‍കും. കാക്ക, പങ്കജാക്ഷന്‍റെ കൈവെള്ളയില്‍ നിന്ന് കൊത്തിയെടുക്കുമ്പോൾ സൗഹൃദത്തിന്‍റെ അതിരുകൾ പറന്നുയരും. അതിനായി മാത്രം ദിവസം പത്ത് 10 തവണയെങ്കിലും കാക്കകൾ പങ്കജാക്ഷനെ തേടിയെത്തും. ഇടയ്‌ക്ക് കൈവെള്ളയിൽ മിക്സ്ചർ ഒളിപ്പിച്ച് പങ്കജാക്ഷൻ കുസൃതി കാട്ടും. കാക്കകളുടെ വരവിനെ കുറിച്ച് പങ്കജാക്ഷന് നിരവധി കഥകൾ പറയാനുണ്ട്.

ആകാശത്തോളം സ്നേഹം: പങ്കജാക്ഷനെ തേടിയെത്തുന്ന കാക്ക സൗഹൃദം

കാക്കകളോട് മാത്രമല്ല പങ്കജാക്ഷന്‍റെ സൗഹൃദം. കടയില്‍ വരുന്നവരോടും അങ്ങനെ തന്നെ.. ഒരു കവർ പാല്‍ മുഴുവൻ വേണ്ടാത്തവർക്ക്, പാത്രവുമായി വന്നാല്‍ 23 രൂപയുടെ കവർ പാല്‍ 12 രൂപയ്ക്ക് പകുതി മാത്രമായും പങ്കജാക്ഷൻ നല്‍കും.

കഥകൾ തീരുന്നില്ല... രുചിയിലും പങ്കജാക്ഷൻ കേമനാണ്. പ്രത്യേക രുചിക്കൂട്ടില്‍ പങ്കജാക്ഷൻ തയ്യാറാക്കുന്ന മോരു കുടിക്കാൻ ദൂരെ ദേശത്ത് നിന്നു പോലും ആളുകൾ എത്തും.

കഥകൾ ഒരുപാടുണ്ട്. കേൾക്കാൻ താല്‍പര്യമുള്ളവർക്ക് കൊല്ലം ബൈപ്പാസിലെ മങ്ങാട്ടെ കടയിലെത്താം. കാക്ക സൗഹൃദം നേരില്‍ കണ്ട് രുചിയേറിയ മോര് കുടിച്ച് യാത്ര തുടരാം....

Last Updated : Aug 26, 2020, 9:32 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.