ETV Bharat / state

പുനലൂരിൽ പാൻ മസാലയുമായി പിടികൂടിയ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചു - പുനലൂര്‍

പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പുനലൂര്‍ പൊലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഉള്‍പ്പടെ 15 ഓളം പൊലീസുകാര്‍ ക്വാറന്‍റൈനിൽ പ്രവേശിച്ചു

കൊല്ലം  പാൻ മസാലയുമായി പിടികൂടിയ പ്രതിക്ക് കൊവി  പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചു  Covid confirmed  Punalur kollam  പുനലൂര്‍  പുനലൂര്‍ പൊലീസ്
പുനലൂരിൽ പാൻ മസാലയുമായി പിടികൂടിയ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Jun 23, 2020, 2:31 PM IST

Updated : Jun 23, 2020, 5:18 PM IST

കൊല്ലം: പാന്‍മസാലയുമായി പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച പുനലൂര്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പരിസരത്ത് നിന്നും പിടിയിലായ 65 കാരനാണ് കൊവിഡ്‌ സ്ഥിരീകരിച്ചത്. ഇയാള്‍ റിമാന്‍ഡിലാണ്. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് ഇയാളുടെ സ്രവം പരിശോധനക്ക് അയച്ചിരുന്നു. ഇന്ന് രാവിലെയാണ് പരിശോധനാ ഫലം പേസിറ്റീവാണെന്ന റിസൾട്ട് വരുന്നത്.

പുനലൂരിൽ പാൻ മസാലയുമായി പിടികൂടിയ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചു

പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പുനലൂര്‍ പൊലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഉള്‍പ്പടെ 15ഓളം പൊലീസുകാര്‍ ക്വാറന്‍റൈനിൽ പ്രവേശിച്ചു. സ്റ്റേഷന്‍ താല്‍ക്കാലികമായി അടച്ച് അണുനശീകരണ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

അതേ സമയം, കൊവിഡ്‌ സ്ഥിരീകരിച്ചയാള്‍ക്ക് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് വ്യക്തമായിട്ടില്ല. ആരോഗ്യവകുപ്പും ജില്ല ഭരണകൂടവും ഇയാളുടെ സമ്പര്‍ക്കപട്ടിക തയാറാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Last Updated : Jun 23, 2020, 5:18 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.