ETV Bharat / state

Video| കൊല്ലത്ത് തമ്മില്‍ത്തല്ലി കോണ്‍ഗ്രസ് നേതാക്കള്‍; പഞ്ചായത്ത് അംഗത്തിനും യൂത്ത് കോണ്‍ഗ്രസ് നേതാവിനും പരിക്ക് - കൊല്ലം ഇന്നത്തെ വാര്‍ത്ത

കൊല്ലം ശൂരനാട് മണ്ഡലം കമ്മിറ്റി യോഗം നടക്കവെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലെ വാക്കേറ്റം കയ്യാങ്കളിയില്‍ കലാശിച്ചത്

കൊല്ലത്ത് തമ്മില്‍ത്തല്ലി കോണ്‍ഗ്രസ് നേതാക്കള്‍  കോണ്‍ഗ്രസ് നേതാക്കളുടെ കൈയാങ്കളി  congress leaders clash sooranad kollam  sooranad kollam  കൊല്ലം ശൂരനാട്  കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലെ വാക്കേറ്റം
കൊല്ലത്ത് തമ്മില്‍ത്തല്ലി കോണ്‍ഗ്രസ് നേതാക്കള്‍
author img

By

Published : Dec 6, 2022, 4:55 PM IST

കൊല്ലം: കോണ്‍ഗ്രസ് നേതാക്കള്‍ ചേരിതിരിഞ്ഞ് തമ്മില്‍ തല്ലുന്നതിന്‍റെ ദൃശ്യം പുറത്ത്. കോയിക്കല്‍ ചനളതയില്‍വച്ച് ശൂരനാട് തെക്ക് മണ്ഡലം കമ്മിറ്റി യോഗം നടക്കവെ ഞായറാഴ്‌ച (ഡിസംബര്‍ നാല്) രാവിലെയാണ് സംഭവം. സംഘര്‍ഷത്തില്‍, പഞ്ചായത്ത് അംഗത്തിനും യൂത്ത് കോണ്‍ഗ്രസ് ജില്ല ഭാരവാഹിയ്ക്കും അടക്കം പരിക്കേറ്റു.

കൊല്ലത്ത് തമ്മില്‍ത്തല്ലി കോണ്‍ഗ്രസ് നേതാക്കള്‍

സംഭവത്തിന്‍റെ ദൃശ്യം ഇന്നാണ് പുറത്തുവന്നത്. പതാരം സര്‍വീസ് സഹകരണ ബാങ്കിലെ നിയമനങ്ങളെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് നേതാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഭാരവാഹിയും ശൂരനാട് തെക്ക് പഞ്ചായത്ത് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡറുമായ ബിജു രാജന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി രതീഷ് കുറ്റിയില്‍, മണ്ഡലം പ്രസിഡന്‍റ് കൊമ്പിപ്പള്ളില്‍ സന്തോഷ് എന്നിവര്‍ പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു.

പതാരം സര്‍വീസ് സഹകരണ ബാങ്ക് വിഷയത്തില്‍ മണ്ഡലം പ്രസിഡന്‍റിനെ അനുകൂലിക്കുന്ന സംഘവും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട ഡിസിസി മുന്‍ ഉപാധ്യക്ഷന്‍ കെ കൃഷ്‌ണന്‍കുട്ടിയെ അനുകൂലിക്കുന്നവരുമാണ് തമ്മില്‍ തല്ലിയത്. ഇരുവിഭാഗവും ശൂരനാട് പൊലീസില്‍ പരാതി നല്‍കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.