കൊല്ലം: ബി.ജെ.പി.സംസ്ഥാന നേതൃത്വത്തിനും പ്രസിഡന്‍റ് കെ സുരേന്ദ്രനുമെതിരെ ബി.ജെ.പിയിലെ മുതിർന്ന നേതാവ് സി.കെ പത്മനാഭന്‍റെ ഒളിയമ്പ്. പാര്‍ട്ടിയില്‍ വ്യാജന്മാരുടെ കാലമാണ്. പണ്ട് സംസ്ഥാന കാര്യാലയത്തിനും ഓഫിസിനും വേണ്ടി സ്ഥലം ഉൾപ്പടെ വാങ്ങിയപ്പോൾ കണക്ക് ഉണ്ടായിരുന്നു.
എന്നാലിപ്പോള്‍ അങ്ങനെയില്ല. താൻ ചടങ്ങിൽ പങ്കടുക്കാതിരിക്കാൻ ചിലർ ശ്രമം നടത്തിയെന്നും സി.കെ പത്മനാഭന്‍ ആരോപിച്ചു. കൊല്ലത്ത് അടൽ ജി ഫൗണ്ടേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Also Read: 12 മുതല്‍ 14 വയസ് വരെയുള്ള കുട്ടികളുടെ വാക്‌സിനേഷന് സജ്ജമായി സംസ്ഥാനം ; അര്‍ഹരായവര്‍ 15 ലക്ഷം
അടിയന്താരവസ്ഥ സമര ഭടൻമാരെ അദ്ദേഹം ആദരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേഷ് മുഖ്യപ്രഭാഷണം നടത്തി. ജനസംഘ് കാലം മുതൽ പ്രവർത്തിച്ചുവന്ന നേതാക്കളെ പാർട്ടി കാര്യക്ഷമമായി ഉപയോഗിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.