ETV Bharat / state

വിസ കാലാവധി കഴിഞ്ഞും കേരളത്തില്‍; ബംഗ്ലാദേശികൾ കൊല്ലത്ത് പിടിയില്‍ - ബംഗ്ലാദേശി സ്വദേശികൾ

വിസിറ്റിംഗ് വിസയില്‍ എത്തി വിസ കാലാവധിക്ക് ശേഷവും ഇവിടെ കഴിഞ്ഞ് വരികയായിരുന്നു.

കൊല്ലം  kollam  residing illegally  അനധികൃതമായി താമസിച്ചുവന്ന  ബംഗ്ലാദേശി സ്വദേശികൾ  Bangladeshi nationals
കൊല്ലം ആനയടിയിൽ ബംഗ്ലാദേശി സ്വദേശികൾ അറസ്റ്റിൽ
author img

By

Published : May 3, 2020, 10:12 AM IST

കൊല്ലം : ആനയടിയിൽ അനധികൃതമായി താമസിച്ചുരുന്ന ബംഗ്ലാദേശ് സ്വദേശികൾ പിടിലായി. ആനയടി തങ്കം കാഷ്യു ഫാക്ടറിയിലെ ജീവനക്കാരായ മുഹമ്മദ് സെയ്ദുള്‍ റഹ്മാന്‍ (22), മുഹമ്മദ് അബ്ദുള്‍ വഹാബ് (28), മുഹമ്മദ് എംദാദുല്‍ (35) മുഹമ്മദ് അലിറ്റന്‍ അലി (42) എന്നിവരാണ് ശൂരനാട് പൊലീസിന്‍റെ പിടിയിലായത്.

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള പരിശോധനയിൽ അതിഥി തൊഴിലാളികളെ തിരിച്ചറിഞ്ഞ് രേഖപ്പെടുത്തുന്ന ക്രൈം ഡ്രൈവ് സോഫ്റ്റ് വെയർ സംവിധാനം പൊലീസ് ആരംഭിച്ചിരുന്നു. ഇതിന്‍റെ ഭാഗമായുള്ള പരിശോധനയിലാണ് വിസിറ്റിംഗ് വിസയില്‍ എത്തി വിസ കാലാവധിക്ക് ശേഷവും ഇവിടെ കഴിഞ്ഞ് വരികയായിരുന്നു നാലംഗ സംഘം പിടിയിലായത്. ഇന്ത്യന്‍ പൗരൻ എന്ന് തെളിയിക്കുന്ന രേഖകളൊന്നും ഇല്ലാതെ കാണപ്പെട്ടതിനാല്‍ നടത്തിയ പരിശോധനയിലാണ് പ്രതികളുടെ പാസ്പോര്‍ട്ടുകള്‍ ലഭിച്ചത്. ശൂരനാട് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വിവരങ്ങൾ മറച്ചുവച്ചതിന് കാഷ്യു ഫാക്ടറി ഉടമ ജെയ്സണ്‍, മാനേജർ അനില്‍സേവ്യര്‍ എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.