ETV Bharat / state

യാത്രാക്കൂലിയെ ചൊല്ലി തര്‍ക്കം : ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം, ദൃശ്യങ്ങള്‍ - അഞ്ചാലുംമൂട് ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം

Auto Driver Assaulted in Kollam : നിരക്കിനെ ചൊല്ലിയുള്ള തർക്കത്തെ തുടര്‍ന്ന് യാത്രക്കാരിലൊരാള്‍ ഓട്ടോ ഡ്രൈവറെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു

auto driver assaulted in kollam  anchalummoodu man attack auto driver  അഞ്ചാലുംമൂട് ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം  കൊല്ലം യാത്രാക്കൂലി തര്‍ക്കം
യാത്രാക്കൂലിയെ ചൊല്ലി തര്‍ക്കം: ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം, ദൃശ്യങ്ങള്‍ പുറത്ത്
author img

By

Published : Nov 28, 2021, 3:38 PM IST

കൊല്ലം : യാത്രാക്കൂലിയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഓട്ടോ ഡ്രൈവർക്ക് ക്രൂര മർദനം. കൊല്ലം അഞ്ചാലുംമൂട് ജംഗ്ഷനിലാണ് സംഭവം. ഓട്ടോ ഡ്രൈവറായ അനിൽ കുമാറിനാണ് മർദനമേറ്റത്. ഓട്ടോയിൽ യാത്ര ചെയ്‌തവരാണ് ഇയാളെ മര്‍ദിച്ചത്.

യാത്രാക്കൂലി സംബന്ധിച്ചുള്ള തർക്കമാണ് മർദനത്തില്‍ കലാശിച്ചത്. മർദന സമയത്ത് മറ്റൊരു യുവാവ് കത്തി വീശുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മർദനമേറ്റ് നിലത്തുവീണ ഓട്ടോ ഡ്രൈവറെ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു.

യാത്രാക്കൂലിയെ ചൊല്ലി തര്‍ക്കം: ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം, ദൃശ്യങ്ങള്‍ പുറത്ത്

Also read: Father Brutally Beats Son Hyderabad: 8 വയസുകാരന് ക്രൂര മര്‍ദനം; പിതാവ് അറസ്റ്റില്‍, ദൃശ്യങ്ങൾ എടുത്തത് മകൾ

സംഭവത്തിൽ തൃക്കരുവ സ്വദേശികളായ ബേബി, പ്രദീപ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. മർദന സ്ഥലത്ത് കത്തി വീശിയ സാഹചര്യവും പൊലീസ് അന്വേഷിക്കുകയാണ്. അതേസമയം, ഓട്ടോ ഡ്രൈവറാണ് ആദ്യം പ്രകോപനം ഉണ്ടാക്കിയതെന്നാണ് പ്രതികൾ പറയുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.