ETV Bharat / state

നിയമന ഉത്തരവ് ലഭിച്ചിട്ട് മാസങ്ങൾ ; ജോലിയിൽ പ്രവേശിപ്പിക്കാതെ സർക്കാർ - അനുകൂലവിധി

ആയിരക്കണക്കിന് അധ്യാപക ഉദ്യോഗാർഥികളെ ജോലിയിൽ പ്രവേശിപ്പിക്കാത്ത സാഹചര്യത്തിൽ ഓൺലൈൻ അധ്യാപനമെങ്കിലും അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.

നിയമന ഉത്തരവ്  അധ്യാപക ഉദ്യോഗാർഥി  സംസ്ഥാന സർക്കാർ  അനുകൂലവിധി  appointment order was issued State Government without entry employment
നിയമന ഉത്തരവ് നൽകി മാസങ്ങൾ കഴിഞ്ഞു; ജോലിയിൽ പ്രവേശിപ്പിക്കാതെ സംസ്ഥാന സർക്കാർ
author img

By

Published : Apr 26, 2021, 9:13 PM IST

കൊല്ലം: നിയമന ഉത്തരവ് നൽകി മാസങ്ങൾ കഴിഞ്ഞിട്ടും ആയിരക്കണക്കിന് അധ്യാപക ഉദ്യോഗാർഥികളെ ജോലിയിൽ പ്രവേശിപ്പിക്കാതെ സംസ്ഥാന സർക്കാർ. നിയമപോരാട്ടത്തിലൂടെ അനുകൂലവിധി സമ്പാദിച്ചിട്ടും പ്രവേശനം അനുവദിക്കുന്നില്ലന്നാണ് പരാതി. കൊവിഡ് പശ്ചാത്തലത്തിൽ നടപ്പിലാക്കിയിട്ടുള്ള ഓൺലൈൻ അധ്യാപനമെങ്കിലും അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.

നിയമന ഉത്തരവ് ലഭിച്ചിട്ട് മാസങ്ങൾ ; ജോലിയിൽ പ്രവേശിപ്പിക്കാതെ സർക്കാർ

Read more: കാസർകോട് യുവമോർച്ച നടത്തിയ പിഎസ്‌സി ഓഫീസ് മാർച്ചിൽ സംഘർഷം

ശുപാർശ ലഭിച്ചാൽ മൂന്നുമാസത്തിനുള്ളിൽ നിയമനം നൽകണമെന്നാണ് പിഎസ്‌സി മാനദണ്ഡം. എന്നാൽ അഡ്വൈസ് ലഭിച്ച് ഒരു വർഷവും നിയമന ഉത്തരവ് ലഭിച്ച് നാല് മാസവും പിന്നിട്ടിട്ടും ജോലിയിൽ പ്രവേശിക്കാൻ കഴിയാതെ ദുരിതത്തിലായിരിക്കുകയാണ് അധ്യാപക ഉദ്യോഗാർഥികൾ. കൊവിഡ് തന്നെയാണ് ഇവിടെയും പ്രധാന വില്ലൻ. ഈ സാഹചര്യത്തിൽ റെഗുലർ ക്ലാസുകൾ ആരംഭിച്ചിട്ടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ വിശദീകരണം. എന്നാൽ അധ്യാപകരുടെ പ്രമോഷൻ സ്ഥലംമാറ്റം റീ-ജോയിനിംഗ് എന്നിവയെല്ലാം പതിവുപോലെ നടക്കുന്നു. എസ്എസ്എൽസി,പ്ലസ്‌ ടു ക്ലാസുകൾ ജനുവരിയിൽ ആരംഭിച്ചതോടെ മുഴുവൻ അധ്യാപകരും ജോലിയിൽ പ്രവേശിക്കാൻ സർക്കാർ ഉത്തരവിറക്കിയപ്പോൾ നിയമന ഉത്തരവ് ലഭിച്ചവരെ നോക്കുകുത്തികളാക്കി. വിരമിച്ചവരെയും താൽക്കാലിക അധ്യാപകരെയും വച്ച് ക്ലാസ്സ് നടത്തി. മറ്റെല്ലാവകുപ്പുകളിലും കൊവിഡ് കാലത്ത് നിയമനങ്ങൾ നടക്കുമ്പോൾ അധ്യാപക നിയമനങ്ങളിൽ മാത്രമാണ് സർക്കാരിൻ്റെ വിവേചനമെന്നും ഉദ്യോഗാർഥികൾ ആരോപിച്ചു.

Read more: സെക്രട്ടേറിയറ്റിനു മുന്നിൽ ഇന്നും സമര പരമ്പര

ചിലർ കേസ് നടത്തി ട്രിബ്യൂണിൽ നിന്നടക്കം അനുകൂല വിധി നേടിയിട്ടും പ്രയോജനമുണ്ടായില്ല. അൺ എയ്‌ഡഡ് സ്‌കൂളുകളിലടക്കം താൽകാലികമായി ജോലി ചെയ്യുകയായിരുന്ന പലരും നിയമന ഉത്തരവ് ലഭിച്ചതോടെയുള്ള വരുമാനം കളഞ്ഞാണ് സ്വപ്‌നം കണ്ട സർക്കാർ ജോലിക്കായെത്തിയത്. പ്രതീക്ഷ നഷ്‌ടപ്പെട്ട് ആത്മഹത്യയുടെ വക്കിലാണ് ഇവരിൽ പലരും ഇന്ന്. അങ്ങനെയുണ്ടായാൽ അതിനുത്തരവാദി സർക്കാർ തന്നെയായിരിക്കുമെന്നും ഉദ്യോഗാർഥികൾ ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.