കൊല്ലം : വില്‍പ്പനയ്ക്കായി വളര്‍ത്തുന്ന മത്സ്യങ്ങളെ സാമൂഹ്യ വിരുദ്ധർ മോഷ്‌ടിക്കുന്നതായി പരാതി. കൊല്ലം അഞ്ചൽ പാലമുക്ക് സ്വദേശി വിഷ്‌ണുവിന്‍റെ കുളത്തിൽ നിന്നാണ് മത്സ്യങ്ങൾ കവരുന്നത്. മൂന്ന് ലക്ഷത്തോളം രൂപയുടെ മത്സ്യങ്ങൾ ഇതിനകം നഷ്‌ടമായെന്ന് വിഷ്‌ണു പറയുന്നു. വിദേശത്തായിരുന്ന വിഷ്‌ണു ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തി ഉപജീവനത്തിനായി ആരംഭിച്ചതാണ് മത്സ്യകൃഷി.
സുഭിക്ഷ കേരളം പദ്ധതിക്ക് കീഴിൽ അഞ്ചൽ പഞ്ചായത്തിന്‍റെ സഹകരണതോടെയാണ് വിഷ്‌ണു മത്സ്യ കൃഷി ആരംഭിച്ചത്. ഇതിനായി മൂന്ന് ലക്ഷം രൂപ ലോണും എടുത്തു. പൊലീസിൽ പരാതി നൽകിയിട്ടും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് വിഷ്‌ണു പറയുന്നു.
ALSO READ: സിപിഎമ്മിൽ ചേരുന്ന വിശ്വാസികളെ കാലക്രമേണ അവര്‍ മത നിഷേധികളാക്കും : ഹമീദ് ഫൈസി അമ്പലക്കടവ്
വീട്ടുമുറ്റത്തെ മത്സ്യക്കുളത്തിൽ വീണ് വിഷ്‌ണുവിന്‍റെ ഒരു വയസുള്ള മകൻ അടുത്തിടെ മരിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൃഷിയിൽ വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാത്ത സാഹചര്യവുമുണ്ട്. അതിനിടെയാണ് സാമൂഹ്യ വിരുദ്ധർ മത്സ്യ മോഷണവും നടത്തുന്നത്.