ETV Bharat / state

അഞ്ചൽ കൊലപാതകം; ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് പ്രതി - likee

കൊലയ്‌ക്ക് ശേഷം കഴുത്ത് അറുത്ത് ആത്മഹത്യക്ക് ശ്രമിച്ച പ്രതി തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികത്സയിലാണ്

അഞ്ചൽ കൊലപാതകം അഞ്ചൽ  ലൈക്കി വീഡിയോ  യുവാവിനെ വെട്ടികൊലപ്പെടുത്തി  Anchal murder  Anchal  Anchal murder case  likee  likee video
അഞ്ചൽ കൊലപാതകം
author img

By

Published : Feb 6, 2020, 10:07 PM IST

Updated : Feb 6, 2020, 10:16 PM IST

കൊല്ലം: അഞ്ചലില്‍ സഹപ്രവര്‍ത്തകനും അടുത്ത ബന്ധുകൂടിയായ യുവാവിനെ വെട്ടികൊലപ്പെടുത്തിയ ശേഷം ക്രൂര വിനോദം നടത്തി പ്രതി അബ്‌ദുല്‍ അലി. ആസാം സ്വദേശിയായ ജലാലുദീനെ വെട്ടികൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതി സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ലൈക്കിയില്‍ വീഡിയോ ഷെയര്‍ ചെയ്‌തു. കൊലയ്‌ക്ക് ശേഷം കഴുത്ത് അറുത്ത് ആത്മഹത്യക്ക് ശ്രമിച്ച പ്രതിയെ അടിയന്തര ശസ്ത്രക്രിയക്ക് ശേഷം തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അഞ്ചൽ കൊലപാതകം; കൊലയ്ക്ക് ശേഷം ലൈക്കി വീഡിയോ ചെയ്‌ത് പ്രതിയുടെ ക്രൂര വിനോദം

കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട ജലാലുദീന്‍റെ അലര്‍ച്ച കേട്ട് രണ്ടുപേര്‍ ഓടിയെത്തിയെങ്കിലും ഇവര്‍ക്ക് നേരെയും അബ്‌ദുല്‍ അലി കത്തി വീശിയതോടെ ഇവര്‍ ഓടിരക്ഷപ്പെട്ടു. ഈ സമയം റൂമിലേക്ക് എത്താനുള്ള പ്രധാന വഴിയിലെ ഗ്രില്‍ പ്രതി അകത്ത് നിന്നും പൂട്ടുകയും മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് മരിച്ചുകിടക്കുന്ന ജലാലുദീന്‍റെ ദൃശ്യങ്ങൾ പകര്‍ത്തുകയും ചെയ്‌തു. വിവരം അറിഞ്ഞ് നാട്ടുകാരും പൊലീസും എത്തിയതോടെ കഴുത്തറുത്ത് ഇയാള്‍ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

ആശുപത്രിയില്‍ കഴിയുന്ന പ്രതിയെ ചോദ്യം ചെയ്‌താല്‍ മാത്രമേ കൊലപാതകത്തിന് പിന്നിലെ കൃത്യമായ വിവരങ്ങള്‍ ലഭിക്കുവെന്ന് പൊലീസ് പറഞ്ഞു. റൂറല്‍ പൊലീസ് മേധാവി ഹരിശങ്കറിന്‍റെ മേല്‍നോട്ടത്തില്‍ പുനലൂര്‍ ഡിവൈഎസ്‌പി അനില്‍ ദാസ്, അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ സി.എല്‍ സുധീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

Intro:അഞ്ചൽ കൊലപാതകം; കൊലയ്ക്ക് ശേഷം ലൈക്കി വീഡിയോ ചെയ്ത് പ്രതിയുടെ ക്രൂര വിനോദംBody: അഞ്ചലില്‍ സഹപ്രവര്‍ത്തകനും അടുത്ത ബന്ധുകൂടിയായ യുവാവിനെ വെട്ടികൊലപ്പെടുത്തിയ ശേഷം ക്രൂരമായ വിനോദം നടത്തി പ്രതി അബ്ദുല്‍ അലി. ആസാം സ്വദേശിയായ ജലാലുദീനെ വെട്ടികൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ലൈക്കിയില്‍ വീഡിയോ ഷെയര്‍ ചെയ്ത് പ്രതി ആസ്വദിച്ചു. വീഡിയോ പുറത്തായതോടെ ഇത്രയധികം ക്രൂരമായി കൊല നടത്താനുള്ള കാരണം തേടുകയാണ് അഞ്ചല്‍ പോലീസ്. കൊലക്ക് ശേഷം കഴുത്ത് അറുത്ത് ആത്മഹത്യക്ക് ശ്രമിച്ച പ്രതിയായ അബ്ദുല്‍ അലിയെ അടിയന്തിര ശാസ്ത്രക്രിയക്ക് ശേഷം തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് നാടിനെ നടുക്കി ക്രൂരമായ കൊലപാതകം നടത്തിയത്. തന്റെ ബന്ധുവും സഹപ്രവര്‍ത്തകനുമായ ആസാം സ്വദേശി ജലാലുദീന്‍ എന്നയാളെ അബ്ദുല്‍ അലി കഴുത്ത് അറുത്തും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിലും മുഖത്തും അടക്കം നിരവധി മുറിവുകളാണ് ഉള്ളത്. രാത്രിയില്‍ തന്നെ ഇവര്‍ ജോലി ചെയ്തുവന്ന ഇറച്ചി കോഴിക്കടയിലെ പിന്‍ഭാഗം പൊളിച്ച് അബ്ദുല്‍ അലി കത്തി എടുത്ത് സൂക്ഷിക്കുകയും പുലര്‍ച്ചെ നാലുമണിയോടെ കൊലനടത്തുകയുമായിരുന്നു. കൊല്ലപ്പെട്ട ജലാലിന്‍റെ അലര്‍ച്ച കേട്ട് മറ്റ് രണ്ടുപേര്‍ ഓടിയെത്തി എങ്കിലും ഇവര്‍ക്ക് നേരെയും അബ്ദുല്‍ അലി കത്തി വീശിയതോടെ ഇവര്‍ ഓടിരക്ഷപ്പെട്ടു.

ഈ സമയം റൂമിലേക്ക് എത്താനുള്ള പ്രധാന വഴിയിലെ ഗ്രില്‍ അബ്ദുല്‍ അലി അകത്ത് നിന്നും പൂട്ടി. മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് മരിച്ചുകിടക്കുന്ന ജലാലിന്‍റെ ദൃശ്യങ്ങളും പ്രതി പകര്‍ത്തി. വിവരം അറിഞ്ഞെത്തിയ നാട്ടുകാരും പോലീസും എത്തിയതോടെ കഴുത്തറുത്തു ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. പിന്നീട് ഏറെ പണിപ്പെട്ടു ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം കൊലക്ക് പിന്നിലെ കാരണം തേടുകയാണ് പോലീസ്. പലകാരണങ്ങള്‍ പറയപ്പെടുന്നുവെങ്കിലും ആശുപത്രിയില്‍ കഴിയുന്ന പ്രതി അബ്ദുല്‍ അലിയെ ചോദ്യം ചെയ്‌താല്‍ മാത്രമേ ഇക്കാര്യത്തില്‍ കൃത്യമായ വിവരങ്ങള്‍ ലഭിക്കുവെന്നാണ് പോലീസ് പറയുന്നത്. റൂറല്‍ പോലീസ് മേധാവി ഹരിശങ്കറിന്‍റെ മേല്‍നോട്ടത്തില്‍ പുനലൂര്‍ ഡിവൈഎസ്പി അനില്‍ ദാസ്, അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സിഎല്‍ സുധീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.Conclusion:ഇ. ടി വി ഭാരത് കൊല്ലം
Last Updated : Feb 6, 2020, 10:16 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.