കോയമ്പത്തൂർ : ഭൂമി ഇടപാടുമായി ബന്ധപ്പെട്ട്, നടന്‍ സുരേഷ് ഗോപിയുടെ സഹോദരന്‍ സുനില്‍ ഗോപി അറസ്റ്റില്‍. കോയമ്പത്തൂരില്‍ വച്ച് ക്രൈം ബ്രാഞ്ചാണ് സുനില്‍ ഗോപിയെ അറസ്റ്റ് ചെയ്‌തത്. കോയമ്പത്തൂര്‍ സ്വദേശി ഗിരിധരന്‍ എന്നയാളുടെ പരാതിയിലാണ് നടപടി. കോടതി ഉത്തരവ് മറച്ചുവച്ച് ഭൂമി വിറ്റുവെന്നാണ് സുനിലിനെതിരെയുള്ള കേസ്.
കോയമ്പത്തൂരിലെ നവകാരൈ മേഖലയില്‍ മയില്‍ സ്വാമി എന്നയാളുടെ ഉടമസ്ഥതയിലുള്ള 4.52 ഏക്കര്‍ ഭൂമി സുനില്‍ ഗോപി വാങ്ങിയിരുന്നു. എന്നാല്‍ ഭൂമി ഇടപാടിന്‍റെ ബോണ്ട് രജിസ്‌ട്രേഷന്‍ അസാധുവാണെന്ന് കോടതി പ്രഖ്യാപിച്ചു. ഇത് മറച്ചുവച്ചുകൊണ്ട് കോയമ്പത്തൂര്‍ ജിഎന്‍ മില്‍സ് മേഖലയില്‍ നിന്നുള്ള ഗിരിധരന്‍ എന്നയാള്‍ക്ക് ഈ ഭൂമി സുനില്‍ വിറ്റു.
Also read: മണിപ്പൂർ മുഖ്യമന്ത്രിയായി എൻ ബിരേൻ സിങ് തുടരും
ഗിരിധരന്‍ 97 ലക്ഷം രൂപ മുന്‍കൂറായി നല്‍കിയിരുന്നു. ഭൂമിയുടെ രേഖകള്‍ പരിശോധിച്ചപ്പോള്‍ മറ്റൊരാളുടെ പേരിലാണുള്ളതെന്ന് മനസിലായി. സുനിലുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇത് സംബന്ധിച്ച് കൃത്യമായ ഉത്തരം ലഭിച്ചില്ല. തുടര്‍ന്ന് ഇയാള്‍ക്കെതിരെ കോയമ്പത്തൂര്‍ ക്രൈം ബ്രാഞ്ചില്‍ പരാതി നല്‍കുകയായിരുന്നു. 97 ലക്ഷം രൂപ മൂന്ന് അക്കൗണ്ടുകളിലായി സൂക്ഷിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.