ETV Bharat / state

ഫിലിപ്പീൻസിൽ കുടുങ്ങിയത് മലയാളികളടക്കം 400 ഇന്ത്യൻ വിദ്യാർഥികൾ

തലസ്ഥാനമായ മനിലയിലെ പെർപ്പെച്ച്വൽ യൂണിവേഴ്‌സിറ്റിയിലെ മലയാളികൾ ഉൾപ്പടെയുള്ള എം.ബി.ബി.എസ് വിദ്യാർഥികളാണ് കുടുങ്ങി കിടക്കുന്നത്.

author img

By

Published : Mar 17, 2020, 9:37 PM IST

കൊല്ലം  400 ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾ  മലയാളികൾ കുടുങ്ങിക്കിടക്കുന്നു  കൊവിഡ് 19  Covid 19  Being trapped in Philippines  Philippines  ഫിലിപ്പീൻസ്
ഫിലിപ്പീൻസിൽ മലയാളികളടക്കം കുടുങ്ങി കിടക്കുന്നത് 400 ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾ

കൊല്ലം: കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ രാജ്യങ്ങൾ പ്രതിരോധ നടപടി ശക്തമാക്കിയതോടെ ഫിലിപ്പീൻസിൽ മലയാളികളടക്കം 400 ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നതായി വിവരം. തലസ്ഥാനമായ മനിലയിലെ പെർപ്പെച്ച്വൽ യൂണിവേഴ്‌സിറ്റിയിലെ മലയാളികൾ ഉൾപ്പടെയുള്ള എം.ബി.ബി.എസ് വിദ്യാർഥികളാണ് കുടുങ്ങി കിടക്കുന്നത്. വൈറസ് ബാധ വ്യാപിച്ചതോടെ ഫിലിപ്പീൻസ് സർക്കാർ വിമാന സർവീസുകൾ റദ്ദാക്കുകയും കടകമ്പോളങ്ങൾ അടച്ചിടുകയും ചെയ്തു. നിലവിൽ സേനയുടെ നിയന്ത്രണത്തിലാണ് പ്രധാന ഇടങ്ങൾ എല്ലാം. വീട്ടിൽ കുടുങ്ങിയ വിദ്യാർഥികൾ ആശങ്ക പങ്കുവെക്കുന്ന വീഡിയോ പുറത്തായതോടെയാണ് വിവരം അറിയുന്നത്.

ഇന്നും നാളെയുമായി നാട്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത വിദ്യാർഥികളും വിസാ കാലവധി കഴിഞ്ഞ് പുതുക്കാൻ പേപ്പർ നൽകിയവരും ഇതിൽ ഉൾപ്പെടുന്നു. വീടുകളിൽ അവശ്യ വസ്തുക്കൾ ഇല്ലാത്തതും വൈറസ് മരണങ്ങൾ ഉയരുന്നതും ആശങ്ക വർധിപ്പിക്കുന്നതായി വിദ്യാർഥികൾ വിഡിയോയിൽ പറയുന്നു. കുടുങ്ങി കിടക്കുന്ന മലയാളികളിൽ അധികവും എറണാകുളം, തൃശൂർ, കോട്ടയം ജില്ലയിൽ നിന്നുള്ളവരാണ്. 120 പേർക്കാണ് നിലവിൽ ഫിലിപ്പീൻസിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മരണ സംഖ്യ 12 കടന്നു എന്നാണ് ഔദ്യോഗിക വിവരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.