ETV Bharat / state

പ്രമുഖ യോഗാചാര്യൻ എം.കെ രാമൻ മാസ്റ്റർ അന്തരിച്ചു - MK Raman Master

1975ലും 1994ലും ഡല്‍ഹിയില്‍ നടന്ന യോഗ ആന്‍ഡ് നാച്വറോപ്പതി ദേശീയ സമ്മേളനത്തില്‍ മാസ്റ്റര്‍ അവതരിപ്പിച്ച പ്രബന്ധം ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. 1988 ല്‍ യോഗാചാര്യപദവി അദ്ദേഹത്തെ തേടിയെത്തി. 2012ല്‍ കേരള യോഗ അസോസിയേഷന്‍ 'യോഗരത്‌ന' പദവി നല്‍കി മാസ്റ്ററെ ആദരിച്ചു.

yoga teacher MK Raman Master has passed away  യോഗാചാര്യൻ എം.കെ രാമൻ മാസ്റ്റർ അന്തരിച്ചു  എം.കെ രാമൻ മാസ്റ്റർ  യോഗാചാര്യൻ  MK Raman Master  yoga
പ്രമുഖ യോഗാചാര്യൻ എം.കെ രാമൻ മാസ്റ്റർ അന്തരിച്ചു
author img

By

Published : Oct 22, 2021, 10:51 PM IST

കാസർകോട്: പ്രമുഖ യോഗാചാര്യൻ നീലേശ്വരത്തെ എം.കെ രാമൻ മാസ്റ്റർ അന്തരിച്ചു.98 വയസായിരുന്നു. കേരളത്തിലെ ആദ്യ യോഗ-പ്രകൃതി ചികിത്സാ കേന്ദ്രം കാവിൽ ഭവൻ്റെ സ്ഥാപകനാണ്. 1956 മുതൽ യോഗ പരിശീലന കേന്ദ്രം നടത്തി വരികയായിരുന്നു. 1921 സെപ്‌റ്റംബര്‍ മൂന്നിനാണ് രാമൻ മാസ്റ്റർ ജനിച്ചത്.

ഇന്ത്യയിലുടനീളം സഞ്ചരിച്ച്‌ ഏകദേശം 30ഓളം ആശ്രമങ്ങളില്‍ താമസിച്ച്‌ യോഗയും പ്രകൃതി ചികിത്സയും സ്വായത്തമാക്കി. ഇവയുടെ പ്രചാരകനായി കേരളത്തില്‍ സഞ്ചരിച്ച്‌ 100 കണക്കിനാളുകളെ യോഗ പഠിപ്പിച്ചിട്ടുണ്ട്. 1956ല്‍ നീലേശ്വരത്ത് ഫിസിക്കല്‍ കള്‍ച്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന പേരില്‍ യോഗ പരിശീലന കേന്ദ്രം സ്ഥാപിച്ചു.

1962ല്‍ സൊസൈറ്റി ആയി രജിസ്റ്റര്‍ ചെയ്‌ത് ചികിത്സാലയം ആയി മാറി. 2011ല്‍ അത് കാവില്‍ ഭവന്‍ യോഗ ആന്‍ഡ് നാച്വറോപ്പതി ചാരിറ്റബിള്‍ ട്രസ്റ്റായി വളര്‍ന്ന് വികസിച്ചു. യോഗയുടെ നാനാവശങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന 'യോഗാമാര്‍ഗം' എന്ന കൃതിയും സമഗ്ര ജീവിതത്തിന് എല്ലാ വശങ്ങളെയും സ്‌പര്‍ശിക്കുന്ന 'ജ്ഞാന മാര്‍ഗം' എന്ന കൃതിയും രാമന്‍ മാസ്റ്റര്‍ രചിച്ചിട്ടുണ്ട്. ഗ്വാളിയോര്‍ ലക്ഷ്‌മിഭായ് ഫിസിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ അവാര്‍ഡ് യോഗാമാര്‍ഗത്തിന് കിട്ടിയിട്ടുണ്ട്.

1975ലും 1994ലും ഡല്‍ഹിയില്‍ നടന്ന യോഗ ആന്‍ഡ് നാച്വറോപ്പതി ദേശീയ സമ്മേളനത്തില്‍ മാസ്റ്റര്‍ അവതരിപ്പിച്ച പ്രബന്ധം ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. 1988 ല്‍ യോഗാചാര്യപദവി അദ്ദേഹത്തെ തേടിയെത്തി. 2012ല്‍ കേരള യോഗ അസോസിയേഷന്‍ 'യോഗരത്‌ന' പദവി നല്‍കി മാസ്റ്ററെ ആദരിച്ചു.

Also Read: പ്രകൃതി ക്ഷോഭം; വൈദ്യുതി മേഖലയിൽ 3.98 കോടി രൂപയുടെ നഷ്ടം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.