ETV Bharat / state

ആശുപത്രി കെട്ടിടത്തിന് മുകളില്‍ പച്ചക്കറി കൃഷി, കാസർകോടൻ പച്ചക്കറി വിശേഷം ഇങ്ങനെ

author img

By

Published : Feb 9, 2023, 5:05 PM IST

കാസർകോട്‌ ജനറൽ ആശുപത്രി ഐപി ബ്ലോക്കിന്‌ മുകളിലെ ടെറസിലാണ് പത്തോളം ആശുപത്രി ജീവനക്കാർ ചേർന്ന് പച്ചക്കറി കൃഷി ചെയ്യുന്നത്.

vegetable hospital  പച്ചക്കറിത്തോട്ടം  ആശുപത്രി ടെറസിൽ പച്ചക്കറിത്തോട്ടം  കേരള വാർത്തകൾ  പച്ചക്കറി  കാസർകോട്‌ ജനറൽ ആശുപത്രി  കൃഷി തോട്ടം  ആശുപത്രി ജീവനക്കാർ  vegetable garden  Vegetable garden on hospital terrace  Kasaragod general hospital  vegetable  kerala news  Vegetable garden on Kasaragod general hospital
ആശുപത്രി മട്ടുപ്പാവിലെ പച്ചക്കറി കൃഷി വിശേഷങ്ങൾ
ആശുപത്രി മട്ടുപ്പാവിലെ പച്ചക്കറി കൃഷി

കാസർകോട്‌: ആരോഗ്യമുള്ള ശരീരത്തിന്, വിഷമില്ലാത്ത ഭക്ഷണം.. ഇവർക്ക് ഇത് വെറുമൊരു വാചകമല്ല.. കാരണം ആശുപത്രി കെട്ടിടത്തിന്‍റെ മട്ടുപ്പാവിൽ പച്ചക്കറിത്തോട്ടം ഒരുക്കിയാണ് കാസർകോട്‌ ജനറൽ ആശുപത്രി ജീവനക്കാർ വിഷമില്ലാത്ത ഭക്ഷണം ജീവിതത്തിന്‍റെ ഭാഗമാക്കിയത്. കാസർകോട്‌ ജനറൽ ആശുപത്രി ഐപി ബ്ലോക്കിന്‌ മുകളിലെ ടെറസിൽ കയറിയാൽ കാണുന്നത്... തക്കാളി, കോളിഫ്‌ളവർ, ചീര, വഴുതന, പച്ചമുളക് എന്നി പച്ചക്കറികൾ...

മൂന്നുമാസം മുമ്പാണ്‌ ടെറസ്‌ കൃഷിയെന്ന ആശയം ഇവരുടെ മനസിലുദിക്കുന്നത്‌. ജോലിക്കിടയിലെ ഇടവേളയില്‍ പൂർണമായും ജൈവ വളം ഉപയോഗിച്ച് കൃത്യമായി പരിചരണം നല്‍കിയാണ് കൃഷി. വിളവെടുത്ത പച്ചക്കറികൾ ആശുപത്രിയിലെ സഹപ്രവര്‍ത്തകര്‍ക്ക് നൽകാനാണ്‌ തീരുമാനം. അടുത്തഘട്ടം സമൃദ്ധമായ കൃഷിയൊരുക്കാനും നല്ല വിളവ് കിട്ടിയാൽ സമീപത്തെ സ്‌കൂൾ കുട്ടികൾക്ക്‌ ഉച്ചഭക്ഷണത്തിന് നൽകാനുമാണ് ഇവർ ആലോചിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.