ETV Bharat / state

Thalapathy Vijay Movie Portraits By Fan 'നാളയാ തീർപ്പ്' മുതൽ 'ലിയോ' വരെ, വിജയ്‌ 'ചിത്രങ്ങൾ' ക്യാൻവാസിലാക്കി ആരാധകൻ - വിജയ് സിനിമ കഥാപത്രങ്ങൾ

Thalapathy Vijay 67 Portraits By Byju : വിജയ്‌യുടെ 67 ചിത്രങ്ങളിലെ കഥാപാത്രങ്ങളെ ക്യാൻവാസിലാക്കി കാസർകോട് സ്വദേശിയായ ആരാധകൻ ബൈജു

വിജയ്  Thalapathy Vijay Movie Portraits By Fan  Thalapathy Vijay  Vijay Movie Portraits  Thalapathy Vijay Movies  Vijay 67 Portraits By byju  വിജയ് ചിത്രങ്ങൾ വരച്ച് ആരാധകൻ  ബൈജു വരച്ച വിജയ് ചിത്രങ്ങൾ  ദളപതി വിജയ്  വിജയ് സിനിമ കഥാപത്രങ്ങൾ  വിജയ് ആരാധകൻ ബൈദു
Thalapathy Vijay Movie Portraits By Fan
author img

By ETV Bharat Kerala Team

Published : Oct 28, 2023, 6:35 PM IST

വിജയ്‌ 'ചിത്രങ്ങൾ' ക്യാൻവാസിലാക്കി ബൈജു

കാസർകോട് : സൂപ്പർ താരം വിജയ് തന്‍റെ പതിനെട്ടാം വയസിൽ നായകവേഷമണിഞ്ഞ 'നാളയാ തീർപ്പ്' മുതൽ ഏറ്റവും പുതിയ ചിത്രമായ ലിയോ (Leo) വരെയുള്ള ചിത്രങ്ങളിലെ കഥാപാത്രങ്ങളെ ക്യാൻവാസിലാക്കി ആരാധകൻ (Thalapathy Vijay Movie Portraits By Fan). ആരെയും അത്ഭുതപ്പെടുത്തുന്ന രീതിയിൽ വിജയ്‌യുടെ 67 ചിത്രങ്ങളിലെ കഥാപാത്രങ്ങളെ എല്ലാം അതേപടി പകർത്തിയിട്ടുണ്ട് കാസർകോട് ബേക്കൽ പള്ളിക്കര സ്വദേശി ബൈജു. വിജയ്‌യുടെ കടുത്ത ആരാധകനാണ് ബൈജു. വരച്ച ചിത്രങ്ങളെല്ലാം വിജയ്‌ക്ക് സമ്മാനിക്കണമെന്നാണ് ബൈജുവിന്‍റെ ആഗ്രഹം.

ചെറുപ്പത്തിൽ വീടിന് തൊട്ടടുത്തുള്ള ആഞ്‌ജനേയ തിയേറ്ററിലെ സ്‌ക്രീനിൽ കണ്ടുതുടങ്ങിയതാണ് വിജയ്‌യുടെ സിനിമകൾ. ആ തിയേറ്റർ ഇന്നില്ലെങ്കിലും വിജയ്‌യോടുള്ള ആരാധനയ്‌ക്കും സ്‌നേഹത്തിനും ഒരു മാറ്റവുമില്ല. വിജയ്‌യുടെ ഏതു സിനിമ ഇറങ്ങിയാലും ആദ്യ ഷോയിൽ ബൈജു ഉണ്ടാകും. സാധാരണ പെൻസിൽ ഉപയോഗിച്ചാണ് ബൈജു ചിത്രം വരക്കുന്നത്. പിന്നീട് ഫ്രെയിം ചെയ്‌ത് വയ്‌ക്കും.

ഒരു ചിത്രം പൂർത്തിയാക്കാൻ നാലു ദിവസം എടുക്കും. പെയിന്‍റിങ് തൊഴിലാളിയായ ബൈജു ഒരു വർഷം കൊണ്ടാണ് ചിത്രങ്ങളെല്ലാം പൂർത്തിയാക്കിയത്. പുതിയ വീട് നിർമിക്കുമ്പോൾ വീടിന് ദളപതി വിജയ് എന്ന പേര് ഇടണമെന്നാണ് ആഗ്രഹമെന്നും ബൈജു പറഞ്ഞു. ജീവൻ തുടിക്കുന്ന ബൈജുവിന്‍റെ ചിത്രങ്ങൾ വിജയ് ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.