കാസര്‍കോട്: കേന്ദ്ര സര്‍വകലാശാലയിലെ ഓണാഘോഷത്തിന് ഇക്കുറി ഇരട്ടിമധുരം. സെറ്റ് സാരിയും, വെള്ളമുണ്ടും ഉടുത്ത് മലയാളികളുടെ ഓണാഘോഷങ്ങൾക്ക് ഒപ്പം ചേർന്ന് കേന്ദ്ര സർവകലാശാലയിലെ വിദേശ വിദ്യാർഥികൾ. സുഡാനിൽ നിന്നുള്ള വിദ്യാർഥികളാണ് നൃത്തം വച്ചും പാട്ടു പാടിയും മലയാളികള്‍ക്കൊപ്പം ഓണാഘോഷം വർണാഭമാക്കിയത്.
സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. എച്ച് വെങ്കടേശ്വർലുവിന്‍റെ നേതൃത്വത്തിൽ നടന്ന ഉറിയടിയോടെ കാമ്പസിലെ ഓണാഘോഷത്തിന് ഔദ്യോഗിക തുടക്കമായത്. തുടര്‍ന്ന് വടംവലി ഉള്‍പെടെയുള്ള നാടൻ കളികളും കാമ്പസില്‍ സംഘടിപ്പിച്ചു. കൊവിഡിന് ശേഷമുള്ള ആഘോഷത്തെ ഉത്സാഹത്തോടെയാണ് വിദ്യാര്‍ഥികളും അധ്യാപകരും വരവേക്കുന്നത്.