ETV Bharat / state

ക്രിക്കറ്റ് അസോസിയേഷൻ ജില്ലാ ട്രഷറർ ഷുക്കൂര്‍ ചെര്‍ക്കളയെ പുറത്താക്കി - ഷുക്കൂര്‍ ചെര്‍ക്കള

57 അംഗ ജനറല്‍ ബോഡിയില്‍ പങ്കെടുത്ത 50 പേരിൽ ഭൂരിപക്ഷവും നടപടിയെ പിന്തുണച്ചതായി റിപ്പോർട്

cricket  ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ജില്ലാ ട്രഷറർ ഷുക്കൂര്‍ ചെര്‍ക്കളയെ പുറത്താക്കി  Shukur Cherkala dismissed from District Cricket Association Treasurer  ഷുക്കൂര്‍ ചെര്‍ക്കള  Shukur Cherkala
ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ജില്ലാ ട്രഷറർ ഷുക്കൂര്‍ ചെര്‍ക്കളയെ പുറത്താക്കി
author img

By

Published : Dec 2, 2019, 5:12 PM IST

കാസര്‍കോട് : ജില്ലാ ക്രിക്കറ്റ് അസോസിയേഷനിൽ തമ്മിലടി. ജില്ലാ ട്രഷറർ ഷുക്കൂര്‍ ചെര്‍ക്കളയെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. ഞായറാഴ്‌ച കെ സി എ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ പ്രത്യേക ജനറല്‍ ബോഡി യോഗത്തിലാണ് ഷുക്കൂര്‍ ചെര്‍ക്കളയെ പുറത്താക്കാന്‍ തീരുമാനിച്ചത്.

മെയ് മാസം നടന്ന ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഷുക്കൂര്‍ ചെര്‍ക്കളയും സംഘടനയുടെ മറ്റു ചില ഭാരവാഹികളും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. ഇതിനുപിന്നാലെ ഭാരവാഹികളായ രണ്ട് പേര്‍ തന്നെ മര്‍ദിച്ചുവെന്നാരോപിച്ച് ചെങ്കള നായനാര്‍ ആശുപത്രിയില്‍ ഷുക്കൂര്‍ ചികിത്സ തേടി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ടി എം ഇഖ്ബാല്‍, കെ ടി നിയാസ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ വ്യാജ പരാതി നല്‍കുകയും കേസില്‍ കുടുക്കുകയും സംഘടനയെ പൊതുജനമധ്യത്തില്‍ താറടിച്ചുകാണിക്കുകയും ചെയ്‌തുവെന്നാരോപിച്ച് ചിലര്‍ നടപടി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഷുക്കൂറിന് ഷോക്കോസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് ഷുക്കൂര്‍ വിശദീകരണം നല്‍കിയിരുന്നില്ലെന്നാണ് കെ സി എ ഭാരവാഹികള്‍ പറയുന്നത്.

ഭാരവാഹികള്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ അന്വേഷണത്തിനായി അഭിഭാഷകനായ ഒരാളെ അന്വേഷണ കമ്മീഷനായി നിയമിക്കാന്‍ പിന്നീട് ഷുക്കൂര്‍ കൂടി പങ്കെടുത്ത യോഗത്തില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കമ്മീഷന്‍ പലതവണ ആവശ്യപ്പെട്ടിട്ടും വിശദീകരണം നല്‍കാന്‍ ഷുക്കൂര്‍ വിസമ്മതിച്ചതും നടപടിയിലേക്ക് നീങ്ങാന്‍ കാരണമായതായി കെ സി എ ഭാരവാഹികള്‍ പറഞ്ഞു. 57 അംഗ ജനറല്‍ ബോഡിയില്‍ പങ്കെടുത്ത 50 പേരിൽ ഭൂരിപക്ഷവും നടപടിയെ പിന്തുണച്ചതായാണ് റിപ്പോർട്.

Intro:കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷനിൽ തമ്മിലടി. ജില്ലാ ട്രഷറർ ഷുക്കൂര്‍ ചെര്‍ക്കളയെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. ഞായറാഴ്ച കെ സി എ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ പ്രത്യേക ജനറല്‍ ബോഡി യോഗത്തിലാണ് ഷുക്കൂര്‍ ചെര്‍ക്കളയെ പുറത്താക്കാന്‍ തീരുമാനിച്ചത്.

Body:മെയ് മാസം നടന്ന ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഷുക്കൂര്‍ ചെര്‍ക്കളയും സംഘടനയുടെ മറ്റു ചില ഭാരവാഹികളും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. ഇതിനുപിന്നാലെ ഭാരവാഹികളായ രണ്ട് പേര്‍ തന്നെ മര്‍ദിച്ചുവെന്നാരോപിച്ച് ഷുക്കൂര്‍ ചെങ്കള നായനാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇതിന്റെ അടിസ്ഥാനത്തില്‍ ടി എം ഇഖ്ബാല്‍, കെ ടി നിയാസ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ വ്യാജ പരാതി നല്‍കുകയും കേസില്‍ കുടുക്കുകയും സംഘടനയെ പൊതുജനമധ്യത്തില്‍ താറടിച്ചുകാണിക്കുകയും ചെയ്തുവെന്നാരോപിച്ച് ചിലര്‍ നടപടി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഷുക്കൂറിന് ഷോക്കോസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് ഷുക്കൂര്‍ വിശദീകരണം നല്‍കിയിരുന്നില്ലെന്നാണ് കെ സി എ ഭാരവാഹികള്‍ പറയുന്നത്.

ഭാരവാഹികള്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ അന്വേഷണത്തിനായി അഭിഭാഷകനായ ഒരാളെ അന്വേഷണ കമ്മീഷനായി നിയമിക്കാന്‍ പിന്നീട് ഷുക്കൂര്‍ കൂടി പങ്കെടുത്ത യോഗത്തില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കമ്മീഷന്‍ പലതവണ ആവശ്യപ്പെട്ടിട്ടും വിശദീകരണം നല്‍കാന്‍ ഷുക്കൂര്‍ വിസമ്മതിച്ചതും നടപടിയിലേക്ക് നീങ്ങാന്‍ കാരണമായതായി കെ സി എ ഭാരവാഹികള്‍ പറഞ്ഞു. 57 അംഗ ജനറല്‍ ബോഡിയില്‍ പങ്കെടുത്ത 50 പേരിൽ ഭൂരിപക്ഷവും നടപടിയെ പിന്തുണയ്ക്കുകയായിരുന്നുവെന്നാണ് വിവരം.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.