കാസര്‍കോട് : കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ പറഞ്ഞത് കാമ്പസ് രാഷ്ട്രീയത്തിലെ സാധാരണ സംഭവമാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. സുധാകരന്‍ പറഞ്ഞ കാര്യത്തില്‍ മുഖ്യമന്ത്രി പ്രകോപിതനായത് എന്തിനാണ്.
മുഖ്യമന്ത്രിയെ അപമാനിക്കാന്‍ മാത്രമുള്ള എന്ത് സംഭവമാണ് സുധാകരന്‍റെ വാക്കുകളില്‍ ഉണ്ടായത്. ജീവിതത്തില്‍ ആരോടും തോല്‍ക്കാന്‍ മനസില്ലെന്ന വികാരമാണ് പിണറായിയുടെ വാക്കുകളിലുള്ളത്. കൊവിഡ് സാഹചര്യം വിശദീകരിക്കാനുള്ള വേദിയെ രാഷ്ട്രീയം പറയാനുള്ള വേദിയാക്കരുത്.
രാഷ്ട്രീയമായി സുധാകരനെ വകവരുത്താനുള്ള നീക്കമാണ് നടക്കുന്നത്. ഒറ്റതിരിഞ്ഞ് സുധാകരനെ ആക്രമിക്കാമെന്ന് പിണറായി വിചാരിച്ചാല്‍ നടക്കില്ലെന്നും കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നേരിടുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
Read more: "ഇങ്ങനെ പൊങ്ങച്ചം പറയാമോ?" കെ. സുധാകരനോട് മുഖ്യമന്ത്രി
പിണറായി സാമാന്യ മര്യാദ കാണിച്ചില്ലെന്നും മക്കളെ സുധാകരന്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന ആരോപണം പിണറായി ഇതുവരെ ഉന്നയിക്കാതിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.