കാസര്‍കോട്: കെ.വി തോമസിന്‍റെ ജൽപ്പനങ്ങൾ തൃക്കാക്കരക്കാർ തള്ളിക്കളയുമെന്നും
കെ.വി തോമസിന്‍റെ വെല്ലുവിളിക്ക് മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കില്ലെന്നും കാസര്‍കോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ. കെ.വി തോമസ് സ്ഥാനമാനങ്ങൾ തേടി നടക്കുന്നയാളാണ്. അദ്ദേഹത്തെ പാർട്ടിക്ക് ഭയമില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
തോമസ് സിപിഎമ്മിനായി വിടുപണി ചെയ്‌താല്‍ എറണാകുളത്തുകാർ മറുപടി നൽകും. കെ.വി.തോമസിനെ വളർത്തിയത് കോൺഗ്രസാണ്.ഒരു പാർട്ടിയിൽനിന്ന് ലഭിക്കാവുന്നതിന്‍റെ എല്ലാം സ്ഥാനമാനങ്ങളും കെവി തോമസിന് ലഭിച്ചു.
ഇനി പാർട്ടിയിൽനിന്ന് ഒന്നും ലഭിക്കില്ല എന്ന് തോമസിന് അറിയാം. സ്ഥാനം പ്രതീക്ഷിച്ചു നാണം കെട്ട് നടക്കുകയാണ് തോമസ്. ഉമ തോമസ് കാണിക്കുന്ന പക്വത പോലും തോമസ് കാണിക്കുന്നില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു.