ETV Bharat / state

പെരിയ കൊലപാതകം; കുടുംബങ്ങള്‍ക്ക് സഹായവുമായി കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ്

64,14,191 രൂപയാണ് ജില്ലയില്‍ നിന്ന് ഫണ്ട് പിരിവിലൂടെ സമാഹരിച്ചത്

പെരിയ കൊലപാതകം; കുടുംബങ്ങള്‍ക്ക് സഹായവുമായി ഡിസിസി
author img

By

Published : Jun 11, 2019, 5:49 PM IST

കാസര്‍കോട്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബത്തെ സഹായിക്കാന്‍ സമാഹരിച്ച ധനസഹായം ബുധനാഴ്ച വിതരണം ചെയ്യും. സമാഹരിച്ച തുക തുല്യമായി വീതിച്ച് കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കുടുംബങ്ങള്‍ക്ക് കൈമാറും. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് തുക കൈമാറുക.

പെരിയ കൊലപാതകം; കുടുംബങ്ങള്‍ക്ക് സഹായവുമായി ഡിസിസി

മാര്‍ച്ച് രണ്ടിന് ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും നഗരസഭകളിലുമായി കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ ആയിരുന്നു ഫണ്ട് സമാഹരണം നടത്തിയത്. ഇതിലൂടെ 64,14,191 രൂപയാണ് സമാഹരിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നതിനാലാണ് സഹായധനം കൈമാറുന്നതില്‍ കാലതാമസം നേരിട്ടതെന്ന് ഡിസിസി നേതൃത്വം വ്യക്തമാക്കി.

ഓലപ്പുരയില്‍ കഴിഞ്ഞിരുന്ന കൃപേഷിന്‍റെ കുടുംബത്തിന് ഹൈബി ഈഡന്‍ എംഎല്‍എ തണല്‍ പദ്ധതിയില്‍ വീട് നിര്‍മ്മിച്ച് നല്‍കിയിരുന്നു. ഇതിന് പുറമെ ഇരുകുടുംബങ്ങള്‍ക്കും കെപിസിസി നേതൃത്വം സഹായം പ്രഖ്യാപിക്കുകയും ഇരുവരുടെയും സഹോദരിമാരുടെ പഠനച്ചിലവ് കെഎസ്യു ഏറ്റെടുക്കുകയും ചെയ്തിരുന്നു.

കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബത്തെ സഹായിക്കാന്‍ സമാഹരിച്ച ധനസഹായം ബുധനാഴ്ച വിതരണം ചെയ്യും. സമാഹരിച്ച തുക തുല്യമായി വീതിച്ച് കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബങ്ങള്‍ക്ക് കെ.പിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കൈമാറും.

വി.ഒ
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട് 13 ദിവസം പിന്നിടുമ്പോള്‍ സംസ്ഥാനത്തെ യുഡിഎഫ് നേതാക്കളുടെ മുന്‍കൈയില്‍ സമാഹരിച്ച ധനസഹായമാണ് വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാര്‍ച്ച് രണ്ടിന് ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും നഗരസഭകളിലുമായാണ് നേതാക്കളുടെ നേതൃത്വത്തില്‍ ഫണ്ട് സമാഹരണം നടത്തിയത്. ഇങ്ങനെ 64,14,191 രൂപയാണ് സമാഹരിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉള്ളതിനാലാണ് സഹായധനം കൈമാറുന്നതില്‍ കാലതാമസം നേരിട്ടതെന്നും ബുധനാഴ്ച പെരിയയില്‍ നടക്കുന്ന ചടങ്ങില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രണ്ട് കുംബങ്ങള്‍ക്കും സഹായ ധനം കൈമാറുമെന്നും ഡി.സി.സി നേതൃത്വം വ്യക്തമാക്കി.

ബൈറ്റ്-ഹക്കീം കുന്നില്‍, ഡിസിസി പ്രസിഡന്റ്

ചെറ്റക്കുടിലില്‍ കഴിഞ്ഞിരുന്ന കൃപേഷിന്റെ കുടുംബത്തിന് നേരത്തെ ഹൈബി ഈഡന്‍ എം.എല്‍.എ തണല്‍ പദ്ധതിയില്‍ വീട് നിര്‍മ്മിച്ച് നല്‍കിയിരുന്നു. കൃപേഷിന്റെയും ശരത് ലാലിന്റെ സഹോദരിമാരുടെ പഠനച്ചിലവ് കെ.എസ്.യു ഏറ്റെടുത്തിട്ടുണ്ട്. നേരത്തെ കെപിസിസി നേതൃത്വവും രണ്ട് കുടുംബങ്ങള്‍ക്കും സഹായം പ്രഖ്യാപിച്ചിരുന്നു.

ഇടിവി ഭാരത്
കാസര്‍കോട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.