ETV Bharat / state

ഓൺലൈൻ പഠനങ്ങൾക്ക് മൊബൈൽ ആപ്ലിക്കേഷനുമായി പ്രൈമറി അധ്യാപകർ - kasarcode

"പി ടീച്ചർ" എന്ന പേരിലാണ് ഇരുവരും ചേർന്ന് ആപ്ലിക്കേഷൻ തയ്യാറാക്കിയത്.

digital  ഓൺലൈൻ പഠനങ്ങൾക്ക് മൊബൈൽ ആപ്ലിക്കേഷനുമായി പ്രൈമറി അധ്യാപകർ  mobile application  kasarcode  online class
ഓൺലൈൻ പഠനങ്ങൾക്ക് മൊബൈൽ ആപ്ലിക്കേഷനുമായി പ്രൈമറി അധ്യാപകർ
author img

By

Published : Sep 26, 2020, 7:10 PM IST

കാസർകോട്: കൊവിഡ് കാലത്തെ ഓൺലൈൻ പഠനങ്ങൾക്ക് ഒപ്പം ഡിജിറ്റൽ ആപ്ലിക്കേഷൻ വഴിയും അധ്യയനം സാധ്യമാക്കുകയാണ് കാസർകോട്ടെ പ്രൈമറി അധ്യാപകരായ രഞ്ജിത്തും രാജേഷും. "പി ടീച്ചർ" എന്ന പേരിലാണ് ഇരുവരും ചേർന്ന് ആപ്ലിക്കേഷൻ തയ്യാറാക്കിയത്. വിക്ടേഴ്‌സ് ചാനലിൽ നൽകുന്ന ഫസ്റ്റ് ബെൽ ക്ലാസുകളുടെ തുടർച്ചയായാണ് പി ടീച്ചർ ആപ്ലിക്കേഷനിൽ പാഠഭാഗങ്ങൾ ലഭ്യമാക്കുന്നത്.

ഓൺലൈൻ പഠനങ്ങൾക്ക് മൊബൈൽ ആപ്ലിക്കേഷനുമായി പ്രൈമറി അധ്യാപകർ

വീടുകളിൽ തന്നെ കഴിയുന്ന സാഹചര്യങ്ങളിൽ നിന്നും കുട്ടികളെ പാഠ്യ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുന്നതിനുള്ള പരീക്ഷണമെന്നോണമാണ് സർക്കാർ സ്കൂൾ അധ്യാപകരായ രഞ്ജിത്തും രാജേഷും ചേർന്ന് മൊബൈൽ ആപ്ലിക്കേഷൻ എന്ന ആശയം പ്രാവർത്തികമാക്കിയത്. പൊതുവിദ്യാലയങ്ങളിലെ ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ ഉള്ള കുട്ടികൾക്ക് ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ഡിജിറ്റൽ ആപ്പ് വഴി ക്ലാസുകൾ കേൾക്കാം, പാഠ്യ പ്രവർത്തനങ്ങൾ ചെയ്യാം.

പ്രൈമറി തലത്തിലെ കുട്ടികൾക്ക് പാഠഭാഗങ്ങൾ ഓർമ്മയിൽ ഉറച്ചുനിൽക്കുന്നതിനും ചിന്താ ശേഷി വർധിപ്പിക്കുന്നതിനും ഉതകുന്ന ആനിമേഷൻ വീഡിയോകൾ അടക്കം ആപ്പിൽ അപ്‌ലോഡ് ചെയ്യപ്പെടുന്നുണ്ട്. പാഠഭാഗങ്ങൾ പറഞ്ഞു പോകുന്നതിനു പകരം വിദ്യാർഥികൾക്ക് കൂടുതൽ ഇടപെടാൻ കഴിയുന്ന തരത്തിലാണ് ആപ്ലിക്കേഷന്‍റെ പ്രവർത്തനം. ഫലത്തിൽ ക്ലാസ് മുറിക്ക് സമാനമായ അനുഭവങ്ങൾ ഡിജിറ്റൽ മാധ്യമത്തിലൂടെ കുട്ടികൾക്ക് ലഭ്യമാകുന്നു.

ലോക്ക് ഡൗൺ കാലത്ത് ഇരുവരും ചേർന്ന് നടത്തിയ കഠിനപ്രയത്നങ്ങൾക്ക് ഒടുവിലാണ് വിദ്യാർഥികൾക്ക് ഏറെ ഉപകാരപ്പെടുന്ന ആപ്ലിക്കേഷൻ സാധ്യമായത്. കുട്ടികളെ ഏറെ ആകർഷിക്കുന്ന ശൈലിയിലാണ് ആപ്ലിക്കേഷനിൽ പാഠഭാഗങ്ങൾ വിന്യസിച്ചിരിക്കുന്നത്. ആപ്ലിക്കേഷനിലേക്കുള്ള പാഠഭാഗങ്ങൾ തയ്യാറാക്കുന്നതിന് സഹപ്രവർത്തകരായ മറ്റു അധ്യാപകരുടെ പിന്തുണയും ഇവർക്കുണ്ട്. ഒരു ലക്ഷം രൂപയോളം ചെലവിട്ട് തയ്യാറാക്കിയ ആപ്ലിക്കേഷൻ വിദ്യാഭ്യാസ വകുപ്പിന് തന്നെ മുതൽക്കൂട്ടാവുകയാണ്. സർക്കാരിന്‍റെ പിന്തുണയുണ്ടെങ്കിൽ ഉയർന്ന ക്ലാസുകളിലെ കുട്ടികൾക്കുള്ള പാഠഭാഗങ്ങളും പി ടീച്ചർ ആപ്പ് വഴി ലഭ്യമാക്കാനാകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.