ETV Bharat / state

മരണത്തിൽ നിന്നും അമ്മയെയും മക്കളെയും ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റി നീലേശ്വരം പൊലീസ്

Nileshwaram Police: ആത്മഹത്യ ശ്രമത്തിൽ നിന്ന് യുവതിയെ പിന്തിരിപ്പിച്ച് നീലേശ്വരം പൊലീസ്. രണ്ട് കുട്ടികളുമായി വീട് വിട്ടറങ്ങിയ യുവതിയെ റെയിൽവേ ട്രാക്കിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്.

Nileshwaram Police  നീലേശ്വരം പൊലീസ്  പൊലീസ് രക്ഷിച്ചു  Police Saved from suicide
Nileshwaram Police Saved Mother and children from death Kasargod
author img

By ETV Bharat Kerala Team

Published : Jan 7, 2024, 3:39 PM IST

മരണമുഖത്ത് നിന്ന് അമ്മയെയും മക്കളെയും രക്ഷപ്പെടുത്തി പൊലീസ്

കാസർകോട് : ജീവിതം അവസാനിപ്പിക്കാൻ റെയിൽവേ ട്രാക്കിലേക്ക് രണ്ട് മക്കളേയും എടുത്ത് നടന്ന യുവതി. ഇരച്ചെത്തുന്ന ട്രെയിനിന് മുന്നിൽ മരണഭയത്തോടെ അവർ കൈക്കുഞ്ഞിനെ മാറോടും മൂത്ത കുട്ടിയെ വലം കൈയിലും ചേർത്ത് പിടിച്ച് റെയിൽവേ ട്രാക്കിൽ ഇരുന്നു. കുതിച്ച് പാഞ്ഞെത്തിയ ട്രെയിൻ അവർക്ക് തൊട്ടരികിലെ ട്രാക്കിലൂടെ കടന്നുപോയി. അടുത്ത ട്രെയിനിനായി കാത്തുനിന്ന അവർക്ക് മുന്നിലേക്ക് എത്തിയത് നീലേശ്വരം പൊലീസായിരുന്നു. മരണമുഖത്ത് നിന്ന ആ യുവതിയെയും കുഞ്ഞുങ്ങളെയും പൊലീസ് ആശ്വസിപ്പിച്ചു, അമ്മയേയും കുഞ്ഞുങ്ങളെയും കൂട്ടി പൊലീസ് തിരികെ നടന്നത് തികഞ്ഞ ആത്മസംതൃപ്‌തിയോടെയാണ്.

കുടുംബ പ്രശ്‌നത്തെ തുടർന്ന് പിഞ്ചുമക്കളെയും എടുത്ത് രാത്രി വീടുവിട്ടതായിരുന്നു യുവതി. ഉടൻ പൊലീസ് കൺട്രോൾ റൂമിലേക്ക് ഒരു യുവതിയെയും രണ്ട് കുട്ടികളെയും കാണാനില്ലെന്ന വിവരം ലഭിച്ചു. ഒരു നിമിഷം പഴാക്കാതെ പൊലീസ് കൺട്രോൾ റൂമിൽ നിന്നും മെസേജുകൾ കൈമാറി. നീലേശ്വരം പൊലീസ് (Nileshwaram Police) സ്റ്റേഷനിലും സന്ദേശമെത്തി.

രാത്രിയിൽ ഒട്ടോറിക്ഷയിൽ രണ്ട് കുട്ടികളോടൊപ്പം പേരോലിൽ യുവതി ഇറങ്ങിയതായി സ്റ്റേഷൻ ജിഡി ചാർജിന് വിവരം കിട്ടി. അതിന്‍റെ അടിസ്ഥാനത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സബ് ഇൻസ്പെക്‌ടർ വിശാഖ് , വിനോദ് കുമാർ, പൊലീസ് ഉദ്യോഗസ്ഥരായ ആനന്ദ കൃഷ്‌ണൻ, അജിത്ത് കുമാർ ജയേഷ്, ഹോംഗാർഡ് പ്രവീൺ എന്നവർ ചേർന്ന് തെരച്ചിൽ ആരംഭിച്ചു.

പരിശോധനയുടെ ഭാഗമായി പേരോലിലും നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും ഇവർ പരിശോധനക്കായി എത്തി. സ്റ്റേഷൻ മാസ്റ്ററോട് രണ്ട് കുട്ടികളുമായി ഒരു സ്ത്രീ എത്തിയിരുന്നോ എന്ന് തിരക്കിയെങ്കിലും ഇവിടെ അങ്ങനെ ആരും എത്തിയില്ലെന്ന മറുപടി കിട്ടി. തിരികെ പോരാതെ പരിസര പ്രദേശങ്ങളിലും റെയിൽവേ ട്രാക്കിലും കൂടി അന്വേഷിക്കാമെന്ന തീരുമാനത്തിൽ പൊലീസ് എത്തി.

ട്രാക്കിൽ പരിശോധന നടത്തുന്നതിനിടയിൽ റെയിൽവേ സ്റ്റേഷനിൽ നിന്നും മാറി റെയിൽവേ ട്രാക്കിൽ കൈക്കുഞ്ഞിനെ മാറിൽ ചേർത്തു പിടിച്ചും മറ്റേ കുഞ്ഞിനെ ചേർത്തിരുത്തിയും കരഞ്ഞു കൊണ്ട് യുവതിയും മക്കളും ഇരിക്കുന്നതായി പൊലീസ് കണ്ടെത്തി. ഉടനെ തന്നെ പൊലീസ് ഇവർക്കരികിൽ എത്തി ട്രാക്കിൽ നിന്നും ഇവരെ പിടിച്ചുമാറ്റി. അതേസമയം തന്നെ നീലേശ്വരത്ത് സ്റ്റോപ്പിലാത്ത ഒരു ട്രെയിൻ തൊട്ടുത്ത ട്രാക്കിലൂടെ കടന്നുപോകുകയും ചെയ്‌തു.

യുവതിയോട് സംസാരിച്ച് സമാധാനിപ്പിച്ച ശേഷം പൊലീസ് ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കുടുംബ പ്രശ്‌നത്തെ തുടർന്നാണ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. തുടർന്ന് യുവതിക്ക് കൗൺസിലിങ്ങ് നൽകുകയും വീട്ടുകാരെ വിളിച്ചു വരുത്തി മൂവരെയും അവർക്കൊപ്പം പറഞ്ഞയക്കുകയും ചെയ്‌തു.

സമയോചിതമായി ഇടപെടലിലൂടെ മൂവരെയും മരണത്തിന് വിട്ടുകൊടുക്കാതെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നതിന്‍റെ ചാരിതാർഥ്യത്തിലാണ് നീലേശ്വരം ജനമൈത്രി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായാൽ പൊലീസിനെ സമീപിക്കണമെന്നുമാണ് ഇവർ പറയുന്നത്.

ശ്രദ്ധിക്കൂ... ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായം തേടുക, അതിജീവിക്കുക. ഹെല്‍പ്‌ലൈന്‍ നമ്പര്‍: ദിശ - 1056

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.