കള്ള വോട്ട് കണ്ടെത്തിയതിൽ നിയമ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി കാസർകോട് ലോക്സഭാ മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥി രവീശ തന്ത്രി കുണ്ഠാർ. കള്ള വോട്ട് ചെയ്തവർക്കെതിരെയും കൂട്ടു നിന്ന ഓഫീസർമാർക്കെതിരെയും നടപടി വേണമെന്ന് രവീശ തന്ത്രി കുണ്ഠാർ ആവശ്യപ്പെട്ടു.
കള്ള വോട്ട് കണ്ടെത്തിയതിനെ തുടർന്ന് റീപോളിംഗ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നടപടി സ്വാഗതം ചെയ്യുന്നു. കള്ള വോട്ട് ജനാധിപത്യ രീതിയെ അട്ടിമറിക്കുന്ന പ്രവർത്തനമെന്നും രവീശ തന്ത്രി അഭിപ്രായപ്പെട്ടു. കള്ളവോട്ട് സ്ഥിരീകരിച്ചതിനെ തുടർന്ന് ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഏഴാം ഘട്ടത്തിനൊപ്പം കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളിൽ റീപോളിങ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിക്കുകയായിരുന്നു. പ്രത്യേക നിരീക്ഷരുടെ മേൽനോട്ടത്തിൽ കനത്ത സുരക്ഷയിലാണ് പോളിങ ് നടക്കുന്നത്.