ETV Bharat / state

കാസർകോട് നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - വൈറസ് മുക്തി

മുംബൈയിൽ നിന്നും എത്തിയവരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് പേർ കുമ്പള സ്വദേശികളും മറ്റുള്ളവർ പൈവളിഗെ, മഞ്ചേശ്വരം സ്വദേശികളുമാണ്

Covid  case reported  latest update  kasarkode  കൊവിഡ് സ്ഥിരീകരിച്ചു  വൈറസ് മുക്തി  കാസർകോട്
വൈറസ് മുക്തി നേടിയതിന് പിന്നാലെ കാസർകോട് നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : May 11, 2020, 8:20 PM IST

കാസർകോട്: കൊവിഡ് മുക്തമെന്ന കാസർകോടിൻ്റെ ആശ്വാസത്തിന് മണിക്കൂറുകളുടെ ആയുസ് മാത്രം. അവസാനത്തെ രോഗിയും വൈറസ് മുക്തി നേടിയതിന് പിന്നാലെ ജില്ലയിൽ നാല് പേരിൽ കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയുയർത്തുന്നു.

മുംബൈയിൽ നിന്നും വന്നവരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് പേർ കുമ്പള സ്വദേശികളും മറ്റുള്ളവർ പൈവളിഗെ, മഞ്ചേശ്വരം സ്വദേശികളുമാണ്. ഇവരിൽ കുമ്പള, മംഗൽപാടി സ്വദേശികൾ മെയ് എട്ടിന് ഒരുമിച്ചാണ് ജില്ലയിലേക്ക് വന്നത്. പൈവളിഗെ സ്വദേശി മെയ് നാലിനാണ് വന്നത്.

രോഗലക്ഷണങ്ങൾ പ്രകടപ്പിച്ചതിനാൽ എല്ലാവരും ക്വാറൻ്റൈനിൽ ആയിരുന്നു. പരിമിതമായ സൗകര്യങ്ങളിൽ നിന്ന് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ജില്ലയായി കാസർകോട് മാറിയ ഘട്ടത്തിലാണ് പുതിയ രോഗികളെ കണ്ടെത്തുന്നത്.

പത്ത് ദിവസത്തെ ഇടവേളക്ക് ശേഷമാണ് ജില്ലയിൽ കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെങ്കിലും നേരത്തെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ തുടർന്ന് പോകാമെന്നാണ് ആരോഗ്യ വകുപ്പിൻ്റെ വിലയിരുത്തൽ. പുതിയ കൊവിഡ് കേസുകളുടെ പശ്ചാത്തലത്തിൽ അതിർത്തികളിൽ പരിശോധന കർശനമക്കും. തലപ്പാടി അതിർത്തിവഴി 1500 ലധികം കാസർകോട് ജില്ലക്കാർ എത്തിയിട്ടുണ്ട്. നിലവിൽ വീടുകളിൽ 1025 പേരും ആശുപത്രികളിൽ 172 പേരുമാണ് നിരീക്ഷണത്തിൽ ഉള്ളത്. ഇനി
196 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. ഇന്ന് പുതിയതായി 22പേരെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.