കാസര്‍കോട് : ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററുകൾ സജീകരിക്കുന്നതിന് ചുമതല വഹിക്കാൻ സർക്കാർ നിയോഗിച്ച വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ടി.വി അനുപമ കാസർകോട്ടെത്തി. ജില്ലാ കലക്ടർ ഡി.സജിത് ബാബു, ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ, സബ് കലക്ടർ അരുൺ കെ. വിജയൻ, എഡിഎം എൻ. ദേവീദാസ്, ഡിഎംഒ ഡോ. എ.വി രാംദാസ്, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യുട്ടിവ് എഞ്ചിനിയർ മുഹമ്മദ് മുനീർ തുടങ്ങിയവരുമായി ചർച്ച നടത്തി. 3950 കിടക്കകൾ രോഗികൾക്കായി ജൂലൈ 23നകം ഒരുക്കുന്നതിനുള്ള നിർദേശമാണ് നൽകിയിട്ടുള്ളത്. തെക്കിൽ ടാറ്റാ കൊവിഡ് ആശുപത്രി നിർമാണ പ്രദേശവും ടി.വി അനുപമ സന്ദർശിച്ചു. കാസർകോട് റവന്യു ഡിവിഷൻ സബ് കലക്ടർ, ഭക്ഷ്യസുരക്ഷ കമ്മുഷണർ, തൃശൂർ ജില്ലാ കലക്ടർ സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ എന്നീ നിലകളിൽ ടി.വി അനുപമ ഐഎഎസ് പ്രവർത്തിച്ചിട്ടുണ്ട്.
കാസര്‍കോട് കൂടുതല്‍ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററുകൾ സജീകരിക്കും - കാസര്‍കോട് വാര്‍ത്തകള്‍
പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാൻ സർക്കാർ നിയോഗിച്ച വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ടി.വി അനുപമ ജില്ലയിലെത്തി.