കാസർകോട്: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് നിരന്തരം ചോദ്യം ചെയ്യുന്നതിനെതിരെ പ്രതിഷേധം. കാഞ്ഞങ്ങാട് യൂത്ത് കോണ്‍ഗ്രസ് ട്രെയിൻ തടഞ്ഞു. ചെന്നൈയിൽ നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് പ്രവർത്തകർ തടഞ്ഞത്.
പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കിയ ശേഷമാണ് ട്രെയിൻ പുറപ്പെട്ടത്. ജില്ല പ്രസിഡന്‍റ് പ്രദീപ് കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മക്കളും കോണ്‍ഗ്രസ് നേതാക്കളുമായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് സോണിയ, ഇ.ഡി ഓഫിസില്‍ എത്തിയത്.
READ MORE | നാഷണല്‍ ഹെറാള്‍ഡ് കേസ്: രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് സോണിയ ഗാന്ധി ഹാജരായി
ഇ.ഡി ചോദ്യം ചെയ്യലിനെതിരെ എ.ഐ.സി.സി ആസ്ഥാനത്ത് പ്രതിഷേധം ശക്തമാണ്. രാജ്‌ഘട്ട് കേന്ദ്രീകരിച്ചുള്ള പ്രതിഷേധത്തിന് ഡല്‍ഹി പൊലീസ് അനുമതി നൽകാത്തതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിച്ചത്.