കാസർകോട്: കാസർകോട് ഇന്നലെ രാത്രി തുടങ്ങിയ മഴ ശക്തമായി തുടരുന്നു. ചേരങ്കൈ കടലോര പ്രദേശത്ത് വെള്ളം കയറി. പ്രതികൂല കാലാവസ്ഥയിൽ ഇരുനില കെട്ടിടം നിലംപൊത്തി. കാസർകോട് സ്വദേശി മൂസയുടെ വീടാണ് കടലാക്രമണത്തിൽ നിലം പതിച്ചത്. സംഭവത്തിൽ ആളപായമില്ല. അപകടം മുന്നിൽ കണ്ട് കുടുംബത്തെ മാറ്റിപ്പാർപ്പിക്കുകയായിരുന്നു. രണ്ട് കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മാറ്റിയിട്ടുണ്ട്. ചേരങ്കൈ പ്രദേശത്തെ നിരവധി വീടുകൾ അപകട ഭീഷണിയിലാണ്. കരസേനയുടെ 35 അംഗ സംഘത്തെ ദുരന്ത നിവാരണത്തിനായി നിയോഗിച്ചിട്ടിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
Read more: ടൗട്ടെ ചുഴലിക്കാറ്റായി ; സംസ്ഥാനത്തിന്‍റെ മധ്യ-വടക്കന്‍ മേഖലകളില്‍ കനത്ത മഴ
പുഴകളെല്ലാം നിറഞ്ഞൊഴുകുന്ന സാഹചര്യമാണ് നിലവിലുള്ളത്. മഴയിലും, വെള്ളക്കെട്ടിലും പലയിടത്തും കൃഷിനാശമുണ്ടായിട്ടുണ്ട്. കഴിഞ്ഞ രാത്രിയിൽ വെള്ളരിക്കുണ്ട് താലൂക്കിൽ 63 മില്ലിമീറ്റർ മഴ പെയ്തു. പീലിക്കോട് മേഖലയിൽ 85.5 മില്ലിമീറ്ററും മഴയുണ്ടായി.