ETV Bharat / state

ക്വട്ടേഷൻ സംഘങ്ങൾ അഴിഞ്ഞാടുന്ന കാസർകോട്, നിഷ്‌ക്രിയരായി പൊലീസ്; പരാതി നൽകാൻ പോലും ഭയപ്പെട്ട് ജനം

ക്വട്ടേഷൻ വഴിയുള്ള വരുമാനം കുറയുമ്പോൾ വ്യവസായികളെ ബന്ധപ്പെട്ട് ലക്ഷങ്ങളും കോടികളും ആവശ്യപ്പെട്ടാണ് ഗുണ്ടകളുടെ ഹഫ്‌ത പിരിവ്. ആവശ്യപ്പെട്ട തുക ലഭിച്ചില്ലെങ്കിൽ അവർക്കെതിരെ തിരിയാനും ഇവർ മടിക്കില്ല

author img

By

Published : Jul 3, 2022, 7:25 PM IST

kasargod quotation group  Goon mafia hafta collection in kasargod  കാസർകോട് ക്വട്ടേഷൻ സംഘം  ഹഫ്‌ത പിരിവ് ഗുണ്ട സംഘം
ക്വട്ടേഷൻ സംഘങ്ങൾ അഴിഞ്ഞാടുന്ന കാസർകോട്, നിഷ്‌ക്രിയരായി പൊലീസ്; പരാതി നൽകാൻ പോലും ഭയപ്പെട്ട് ജനം

കാസർകോട്: ആയുധത്തിന് തോക്കും വാളും കഠാരയും…പട്ടാപ്പകലും ശത്രുക്കളെ വെട്ടി നിരത്താനുള്ള ധൈര്യം… പൊലീസ് നിഷ്‌ക്രിയരാകുമ്പോൾ കാസർകോടിന്‍റെ വടക്കൻ മേഖലകൾ ക്വട്ടേഷൻ സംഘങ്ങളുടെ താവളമായി മാറുന്നു. തട്ടിക്കൊണ്ടുപോകൽ, ലഹരിക്കടത്ത്, സ്വർണ-ഹവാല ഇടപാടുകൾ എന്നിവയ്‌ക്ക്‌ പുറമെ ഗുണ്ടാപിരിവുകളും (ഹഫ്‌ത പിരിവ്) ക്വട്ടേഷൻ സംഘങ്ങൾ നടത്തുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തു വരുന്നു.

ക്വട്ടേഷൻ സംഘങ്ങൾ അഴിഞ്ഞാടുന്ന കാസർകോട്, നിഷ്ക്രിയരായി പൊലീസ്; പരാതി നൽകാൻ പോലും ഭയപ്പെട്ട് ജനം

മഞ്ചേശ്വരം, കുമ്പള പൊലീസ് സ്റ്റേഷൻ പരിധികളിൽ ഗുണ്ടാസംഘങ്ങൾ വിലസാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഗ്രാമ പ്രദേശങ്ങളിൽ പോലും വെടിയുതിർത്ത് ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടാറുണ്ടെങ്കിലും പൊലീസിൽ ആരും പരാതി നൽകാത്തതിനാൽ പലതും പുറത്തറിയാതെ പോകുന്നു. പൊതുമധ്യത്തിൽ പോലും ഗുണ്ടാസംഘങ്ങൾ അവരുടെ കുടിപ്പകയുമായി ബന്ധപ്പെട്ട് ഏറ്റുമുട്ടിയിരുന്നു.

ഗുണ്ടകൾ വിളയാടുന്ന കാസർകോട്: ഒരുകാലത്ത് ഉപ്പളയും ഗുണ്ടാസംഘങ്ങളുടെ താവളമായി മാറിയിരുന്നു. ഏറ്റവും ഒടുവിൽ പുത്തിഗെ മുഗു റോഡ് സ്വദേശി സിദ്ധിഖിന്‍റെ കൊലപാതകം വീണ്ടും കാസർകോടിനെ ഞെട്ടിച്ചു. ക്വട്ടേഷൻ സംഘം സിനിമ കഥയെ വെല്ലുന്ന തരത്തിലാണ് പദ്ധതി ആസൂത്രണം ചെയ്‌തത്.

മരത്തിന് മുകളിൽ കെട്ടി തൂക്കി ക്രൂരമായി മർദിച്ചു. പേശികൾ ഇടിച്ചു നുറുക്കി. ഒടുവിൽ കൊലപ്പെടുത്തി. സ്വർണക്കടത്തിന്‍റെയും, സാമ്പത്തിക ഇടപാടിന്‍റെയും പിന്നാമ്പുറങ്ങളിൽ ക്വട്ടേഷൻ സംഘങ്ങളുടെ പിന്തുണയും ഉണ്ടെന്നതാണ് സത്യം. കിട്ടുന്നതിൽ ഒരു ഓഹരി ഈ സംഘത്തിന്. ഒറ്റുകാരെയും ചതിക്കുന്നവരെയും വകവരുത്താനും ഈ സംഘത്തെ പലരും നിയോഗിക്കുന്നു.

ഗുണ്ട ആക്രമണങ്ങളിൽ ജീവൻ നഷ്‌ടപ്പെട്ട സംഭവങ്ങളും ഏറെയാണ്. ആറ് വർഷം മുൻപ് മണ്ണംകുഴിയിലെ മുത്തലിബിനെ രാത്രി വീടിനടുത്തുള്ള റോഡിൽ വെട്ടിക്കൊലപ്പെടുത്തിയതും, കടയിൽ കയറിയുള്ള ഗുണ്ടാസംഘത്തിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബന്തിയോട് കയ്യാർ മണ്ടേ കാപ്പിൽ വ്യാപാരി രാമകൃഷ്‌ണൻ, കാറിലെത്തിയ സംഘം നടുറോഡിൽ വച്ച് വെട്ടിക്കൊലപ്പെടുത്തിയ പൈവളിഗെയിലെ ബാളിഗെ അസീസ്, മംഗളൂരു ദേശീയ പാതയിലെ ബിരിയിൽ വെടിയേറ്റു മരിച്ച കാലിയ റഫീഖ്, കർണാടക അതിർത്തിയായ കന്യാനയിൽ കൊല്ലപ്പെട്ട ബാളിഗെയുടെ കൂട്ടാളി ആസിഫ്, ജുവലറി കവർച്ച കേസിൽ ജാമ്യം ലഭിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്ന കീഴൂർ ചെമ്പരിക്കയിലെ ഡോൺ തസ്‌ലീം എന്നറിയപ്പെടുന്ന സി.എം മുഹ്‌ത്തസിയുടെ കൊലപാതകം തുടങ്ങി നിരവധി സംഭവങ്ങളാണ് ഗുണ്ടാവിളയാട്ടത്തിന്‍റെ ഉദാഹരണമായി ഉള്ളത്.

കഞ്ചാവും, ബ്രൗൺഷുഗറും എം.ഡി.എം.എയും ഇവർക്കായി കർണാടകയിൽ നിന്നും ഒഴുകുന്നു. കർണാടകയിലും, ഗോവയിലും, മുംബൈയിലും ക്വട്ടേഷൻ സംഘത്തിന് ഒളിവിൽ താമസിക്കാൻ ആഡംബര ഹോട്ടലുകളുമുണ്ട്. സ്വബോധമില്ലാതെ ആയുധങ്ങളുമേന്തിയുള്ള ഇവരുടെ അഭ്യാസ പ്രകടനം തടയാൻ പലപ്പോഴും പൊലീസും ഭയക്കാറുണ്ട്.

വ്യവസായികളെ ഭീഷണിപ്പെടുത്തി ഹഫ്‌ത പിരിവ്: ക്വട്ടേഷൻ വഴിയുള്ള വരുമാനം കുറയുമ്പോൾ വ്യവസായികളെ ബന്ധപ്പെട്ട് ലക്ഷങ്ങളും കോടികളും ആവശ്യപ്പെട്ടാണ് ഗുണ്ടകളുടെ ഹഫ്‌ത പിരിവ്. ആവശ്യപ്പെട്ട തുക ലഭിച്ചില്ലെങ്കിൽ അവർക്കെതിരെ തിരിയാനും ഇവർ മടിക്കില്ല. വസ്‌തുക്കച്ചവടം അടക്കമുള്ള സാമ്പത്തിക ഇടപാടുകളിൽ തങ്ങൾക്ക് അനുകൂലമായ തീരുമാനങ്ങൾക്ക് വേണ്ടി ഇത്തരം ക്വട്ടേഷൻ സംഘങ്ങളെ ഉപയോഗിക്കാം എന്നതിനാൽ മുതലാളിമാർക്കും ഇത്തരക്കാരെ പിണക്കാൻ താത്‌പര്യമില്ല.

ഗുണ്ടാസംഘങ്ങൾക്ക് എതിരെ പൊലീസ് നടപടി ശക്തമാക്കുമ്പോൾ കുടക്, ഗോവ, മുംബൈ എന്നിവിടങ്ങളിലേക്ക്‌ കടന്ന് മാസങ്ങൾ ഒളിവിൽ കഴിഞ്ഞ ശേഷം തിരിച്ചെത്താറാണ് ഗുണ്ടകളുടെ പതിവ്. കാസർകോടിന്‍റെ അതിർത്തി ഗ്രാമങ്ങളിൽ ആവശ്യത്തിന്‌ പൊലീസുകാര്‍ ഇല്ലാത്തതും ഗുണ്ടാസംഘങ്ങൾക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കുന്നു.

ജില്ലയിലെ ഗുണ്ട മാഫിയകളുടെ കേന്ദ്രമായ മംഗൽപ്പാടി, പൈവളിഗെ പഞ്ചായത്തുകൾ മഞ്ചേശ്വരം, കുമ്പള സ്റ്റേഷനുകളുടെ പരിധിയിലാണ്. ഈ രണ്ട് പൊലീസ് സ്റ്റേഷനുകളിൽ നിന്ന്‌ ഈ പഞ്ചായത്തുകളുടെ പരിധിയിലേക്ക് പൊലീസിന് എത്തണമെങ്കിൽ എട്ട് മുതൽ 30 കിലോമീറ്റർ വരെ സഞ്ചരിക്കണം. ഇതിനാൽ ഗുണ്ടാമാഫിയ സംഘങ്ങൾക്ക് തൊട്ടടുത്തുള്ള സംസ്ഥാനങ്ങളിൽ നിന്നുപോലും എത്തി തിരിച്ചുപോകാനുള്ള സമയം ലഭിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.