ETV Bharat / state

കാസർകോട്ട് ഏഴ് പേര്‍ക്ക് കൂടി കൊവിഡ്

13 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു

Covid  കാസർകോട്  kasargod  covid 19  kovid  covid updates  kerala  CM  pinarai vijayan  kk shailaja
കാസർകോട്ട് ഏഴ് പേര്‍ക്ക് കൂടി കൊവിഡ്
author img

By

Published : Jul 3, 2020, 7:54 PM IST

കാസർകോട്: കാസർകോട്ട് ഏഴ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച എല്ലാവരും വിദേശത്ത് നിന്നെത്തിയവരാണ്. ദുബായില്‍ നിന്നെത്തിയ പള്ളിക്കര, കാഞ്ഞങ്ങാട് നഗരസഭാ, പുല്ലൂര്‍ പെരിയ, അജാനൂര്‍ , ചെമ്മനാട്, മംഗല്‍പാടി സ്വദേശികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം ജില്ലയിൽ 13 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.

പടന്നക്കാട് കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് അജാനൂര്‍, നീലേശ്വരം, മംഗല്‍പാടി, പടന്ന, വോര്‍ക്കാടി സ്വദേശികളും കാസര്‍കോട് മെഡിക്കല്‍ കോളജില്‍ നിന്ന് മീഞ്ച, ഉദുമ, മംഗല്‍പാടി, കാറഡുക്ക, പള്ളിക്കര, ചെങ്കള സ്വദേശികളും പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അജാനൂര്‍ സ്വദേശിയുമാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന 6,556 പേരുൾപ്പെടെ 6901 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.